പ്രതീകാത്മകചിത്രം| Photo: Mathrubhumi
മുംബൈ: ഓടുന്ന ടാക്‌സി കാറില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച അക്രമികള്‍, പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കാറില്‍നിന്ന് എറിഞ്ഞ് കൊന്നു. ടാക്‌സിയില്‍വെച്ച് പീഡിപ്പിക്കാനുള്ള ശ്രമം സ്ത്രീ ചെറുത്തുനിന്നതോടെയാണ് ഇവരുടെ പത്തുമാസം പ്രായമുള്ള മകളെ കാറില്‍നിന്ന് പുറത്തേക്കെറിഞ്ഞത്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. റോഡില്‍ വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു.
പെല്‍ഹാറില്‍നിന്ന് പോഷെറെയിലേക്ക് പോവുകയായിരുന്ന അമ്മയും കുഞ്ഞുമാണ് ക്രൂരമായ അതിക്രമത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഷെയര്‍ ടാക്‌സിയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുയാത്രക്കാരില്‍ ചിലരും ഡ്രൈവറും ചേര്‍ന്ന് സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനെ എതിര്‍ത്തതോടെ അക്രമികള്‍ സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ വാഹനത്തില്‍നിന്ന് പുറത്തേക്കറിഞ്ഞു. ഓടുന്ന കാറില്‍നിന്ന് റോഡില്‍വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പിന്നീട് ലൈംഗികമായി ഉപദ്രവിച്ചശേഷം സ്ത്രീയെയും അക്രമികള്‍ കാറില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിതായും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: ten month old girl flung out cab, dies; her mother molested in palghar maharashtra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..