മണിച്ചിത്രത്താഴ് തകര്‍ത്ത് ക്ഷേത്രത്തില്‍ മോഷണം; വില്‍ക്കാനുള്ള യാത്രയ്ക്കിടെ പിന്നാലെ പോലീസ്


ഒലിയപ്പുറം ക്ഷേത്രത്തിൽ വിബിൻ വാസുവിനെ പോലീസ് സംഘം തെളിവെടുപ്പിനെത്തിച്ചപ്പോൾ. പ്രതി വിബിൻ വാസു (ഇൻസെറ്റിൽ)

കൂത്താട്ടുകുളം: ഒലിയപ്പുറം ഭഗവതീ ക്ഷേത്രം, തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന മോഷണത്തില്‍ തൃശ്ശൂര്‍ പീച്ചി സ്വദേശി വെളുത്തേടത്ത് പുത്തന്‍പുരയില്‍ വിബിന്‍ വാസുവിനെ (46) കൂത്താട്ടുകുളം പോലീസ് പിടികൂടി. ഒലിയപ്പുറം കവലയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളുപയോഗിച്ച് മോഷണക്കേസുകളിലുള്‍പ്പെട്ടവരെ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വാളയാര്‍ ഭാഗത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് വിബിനെ പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. ഭഗവതീ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മണിച്ചിത്രത്താഴ് തകര്‍ത്ത് ഗോളകയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവുമാണ് മോഷ്ടിച്ചത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് വിബിന്‍. കൊല്ലങ്കോട് രജിസ്ട്രാര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലും വീടുകളില്‍ മോഷണം നടത്തിയ കേസുകളിലും വിബിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വിബിന്‍ കൂത്താട്ടുകുളം പോലീസിന്റെ പിടിയിലാകുന്നത്.

കൊല്ലങ്കോടുനിന്ന് മോഷ്ടിച്ച ക്യാമറയും ഒലിയപ്പുറത്തുനിന്ന് മോഷ്ടിച്ച ഗോളകയും പണവും മോഷ്ടാവില്‍ നിന്ന് കണ്ടെത്തി. ഗോളക രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. പകല്‍സമയം ബൈക്കില്‍ യാത്രനടത്തി മോഷണസ്ഥലം കണ്ടെത്തുകയും രാത്രി മോഷണം നടത്തി മടങ്ങുകയുമാണ് പ്രതിയുടെ രീതി.

ഒലിയപ്പുറത്തും ബൈക്കിലെത്തി മോഷണം നടത്തി തൃശ്ശൂരിലേക്ക് മടങ്ങി. മോഷണവസ്തുക്കള്‍ വില്‍ക്കുന്നതിനായി കോയമ്പത്തൂരിലേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ വിബിനെ കൂത്താട്ടുകുളത്തുനിന്നുള്ള പോലീസ് സംഘം പിന്‍തുടര്‍ന്നാണ് പിടികൂടിയത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. മോഹന്‍ദാസ്, എസ്.ഐ. ഷിബു വര്‍ഗീസ്, എ.എസ്.ഐ.മാരായ രാജു പോള്‍, ബിജു ജോണ്‍, കെ.വി. മനോജ്, ആര്‍. രജീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് വിബിനെ പിടികൂടിയത്. തെളിവെടുപ്പിനായി പോലീസ് സംഘം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രം മേല്‍ശാന്തി കാടമറുക് മന വാസുദേവന്‍ നമ്പൂതിരി, ക്ഷേത്ര സമിതി സെക്രട്ടറി സതീശന്‍ നായര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി മോഷണംപോയ ഗോളക തിരിച്ചറിഞ്ഞു.

Content Highlights: temple theft case accused arrested by police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented