കാസര്‍കോട്ടെ ക്ഷേത്രത്തില്‍നിന്ന് തിരുവാഭരണം മോഷ്ടിച്ച് കടന്നു; പൂജാരി തിരുവനന്തപുരത്ത് അറസ്റ്റില്‍


എസ്.ദീപക്‌

മഞ്ചേശ്വരം(കാസര്‍കോട്): ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുമായി കടന്ന പൂജാരി തിരുവനന്തപുരത്ത് അറസ്റ്റില്‍. തിരുവനന്തപുരം ചിന്നപ്പള്ളി സ്വദേശി എസ്.ദീപക്കി (33) നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തെ ജൂവലറിയില്‍ വിറ്റ 20 ഗ്രാമിന്റെ മാല പോലീസ് കണ്ടെടുത്തു. കരിമണിമാലയായതിനാല്‍ 16 ഗ്രാമിന്റെ വിലയായ 84,000 രൂപയാണ് കിട്ടിയത്. അമ്മ ആസ്പത്രിയിലായതിനാല്‍ ചെലവിനുള്ള പണം കണ്ടെത്തുന്നതിനാണ് മാല മോഷ്ടിച്ചതെന്നാണ് പ്രതി പറയുന്നത്. മുത്തശ്ശന്റെ മാലയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അത് വിറ്റത്. ജൂവലറി ഉടമയ്ക്ക് പ്രതിയെ മുന്‍പരിചയമുള്ളതിനാല്‍ ദീപക്കിന്റെ വാക്ക് വിശ്വസിക്കുകയായിരുന്നു. ഉരുക്കിയ തൊണ്ടിമുതല്‍ ജൂവലറിയില്‍നിന്ന് പോലീസ് കണ്ടുകെട്ടി.

27-നാണ് ഇയാള്‍ 18,000 രൂപ ശമ്പളത്തില്‍ ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയത്. പൂജാരിമാര്‍ക്കുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ക്ഷേത്രത്തില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞത്. തിരുവാഭരണം കവര്‍ന്ന ശേഷം 29-ന് വൈകിട്ട് ഹൊസങ്കടിയില്‍ പോയിവരാമെന്ന് പറഞ്ഞ് ക്ഷേത്രത്തില്‍നിന്ന് ഇറങ്ങുകയായിരുന്നു.



ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ദീപക് തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മുന്‍ പൂജാരിയെ പൂജയ്‌ക്കെത്തിച്ചു. തിരുവാഭരണത്തില്‍ പുതിയ ആഭരണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.

2,05,000 രൂപ വിലവരുന്ന അഞ്ചുപവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എസ്.ഐ. കെ.വി.സുമേഷ് രാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.വി.രാജേഷ് കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Content Highlights: temple priest arrested in theft case kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented