ചരട് കെട്ടിക്കൊടുക്കാനെന്ന വ്യാജേന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്ഷേത്രപൂജാരി അറസ്റ്റില്‍


മകള്‍ക്ക് പഠനത്തില്‍ താത്പര്യമില്ലെന്നുംമറ്റും പറഞ്ഞ് ഇയാളെ കഴിഞ്ഞ ദിവസം ഒരു സ്ത്രീ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാല്‍മതിയെന്ന് പറഞ്ഞ ഇയാള്‍ സ്ത്രീയെ പുറത്തിരുത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ചരട് കെട്ടിക്കൊടുക്കാനുള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതി സുരേഷ് ബാബു | Photo: മാതൃഭൂമി

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.

ക്ഷേത്രത്തിനുസമീപത്തുതന്നെ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ പ്രശ്‌നംവെയ്പും പൂജകളും നടത്തിയിരുന്നു.മകള്‍ക്ക് പഠനത്തില്‍ താത്പര്യമില്ലെന്നുംമറ്റും പറഞ്ഞ് ഇയാളെ കഴിഞ്ഞ ദിവസം ഒരു സ്ത്രീ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാല്‍മതിയെന്ന് പറഞ്ഞ ഇയാള്‍ സ്ത്രീയെ പുറത്തിരുത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി.



ചരട് കെട്ടിക്കൊടുക്കാനുള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം ബുധനാഴ്ച രാത്രി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വീടിന് സമീപത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. എട്ടാം ക്ലാസുവരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാള്‍ പഠനകാലം കഴിഞ്ഞതുമുതല്‍ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു.

പിന്നീട് ജ്യോതിഷം പഠിക്കുകയും കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തിരുന്നു. ഡിവൈ.എസ്.പി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, എസ്.ഐ.മാരായ രതീഷ്, ഷൈജു, എസ്.സി.പി.ഒ.മാരായ അനുരാജ്, സുനില്‍രാജ്, വിമല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Content Highlights: pocso case, crime, temple priest, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented