രഹസ്യബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊന്ന് ആള്‍ത്തുളയില്‍ തള്ളി; പൂജാരി അറസ്റ്റില്‍


2 min read
Read later
Print
Share

വിവാഹിതനായ പൂജാരിയും പതിവായി ക്ഷേത്രത്തിലെത്തിയിരുന്ന അപ്‌സരയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഭാര്യയെ ഒഴിവാക്കണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും അപ്‌സര പൂജാരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. 

പ്രതി സായ്കൃഷ്ണ, കൊല്ലപ്പെട്ട അപ്‌സര, മൃതദേഹം ഉപേക്ഷിച്ച ആൾത്തുള | Photo Courtesy: twitter.com/sirajnoorani

ഹൈദരാബാദ്: യുവതിയെ കൊന്ന് മൃതദേഹം ആള്‍ത്തുളയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരി അറസ്റ്റില്‍. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയായ അപ്‌സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് സരൂര്‍നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ നാലാം തീയതി മുതല്‍ അപ്‌സരയെ കാണാനില്ലെന്ന് പറഞ്ഞ് പൂജാരി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിലും മൊഴികളിലും സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. വിവാഹിതനായ പൂജാരിയും കൊല്ലപ്പെട്ട യുവതിയും രഹസ്യബന്ധത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ മൂന്നാം തീയതിയാണ് അപ്‌സരയെ സായ്കൃഷ്ണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ക്ഷേത്രത്തിന് പിറകിലുള്ള റവന്യൂ ഓഫീസറുടെ കാര്യാലയത്തിന് പുറത്തെ ആള്‍ത്തുളയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുപിന്നാലെ ജൂണ്‍ അഞ്ചാം തീയതി അപ്‌സരയെ കാണാനില്ലെന്ന് ഇയാള്‍ പോലീസില്‍ പരാതിയും നല്‍കി.

ജൂണ്‍ മൂന്നാം തീയതി അപ്‌സരയെ ഷംഷാബാദില്‍ കൊണ്ടുവിട്ടത് താനാണെന്നും നാലാം തീയതി മുതല്‍ യുവതിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു സായ്കൃഷ്ണയുടെ പരാതി. സുഹൃത്തുക്കള്‍ക്കൊപ്പം ഭദ്രാചലത്തേക്ക് പോയെന്നാണ് കരുതുന്നതെന്നും ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതിയില്‍ പറഞ്ഞ പലകാര്യങ്ങളിലും പൊരുത്തക്കേടുകളുള്ളതിനാല്‍ പോലീസിന് സംശയം തോന്നി. മാത്രമല്ല, പരാതിക്കാരന്റെ ഫോണ്‍വിളി വിവരങ്ങളിലും സംശയമുണ്ടായി. ഇതോടെ പരാതിക്കാരനായ സായ്കൃഷ്ണയെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പോലീസ് സംഘം നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അപ്‌സരയെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം ക്ഷേത്രത്തിന് പിറകിലെ ആള്‍ത്തുളയില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തിയത്.

വിവാഹിതനായ പൂജാരിയും പതിവായി ക്ഷേത്രത്തിലെത്തിയിരുന്ന അപ്‌സരയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഭാര്യയെ ഒഴിവാക്കണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും അപ്‌സര പൂജാരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ജൂണ്‍ മൂന്നാം തീയതി കോയമ്പത്തൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് അപ്‌സര വീട്ടില്‍നിന്നിറങ്ങിയത്. തുടര്‍ന്ന് ഷംഷാബാദിലെ നര്‍ഖോഡ ഗ്രാമത്തില്‍വെച്ച് സായ്കൃഷ്ണയെ കണ്ടു. ഇവിടെനിന്ന് പ്രതി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. തുടര്‍ന്ന് മൃതദേഹവുമായി താന്‍ ജോലിചെയ്യുന്ന സരൂര്‍നഗര്‍ ക്ഷേത്രത്തിന് സമീപമെത്തി. പിന്നാലെ ക്ഷേത്രത്തിന് പിറകിലുള്ള ആള്‍ത്തുളയില്‍ മൃതദേഹം ഉപേക്ഷിക്കുകയാണുണ്ടായതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അപ്‌സരയെ നേരത്തെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിട്ടുണ്ടെന്നും ഇയാളുടെ മൊഴിയിലുണ്ട്.

പ്രതിയുടെ മൊഴിയനുസരിച്ച് ക്ഷേത്രത്തിന് സമീപത്തെ ആള്‍ത്തുളയില്‍ കഴിഞ്ഞദിവസം പോലീസ് പരിശോധന നടത്തുകയും യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.


Content Highlights: temple priest arrested for killing woman in hyderabad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
greeshma sharon murder

1 min

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി; ഒന്നും പറയാനില്ലെന്ന് പ്രതികരണം

Sep 26, 2023


usa murder

1 min

കോളേജിലെ 'രഹസ്യം' അറിയരുത്;ഫ്രൈയിങ് പാൻ കൊണ്ട് അടി, കഴുത്തിൽ കുത്തിയത് 30 തവണ; അമ്മയെ കൊന്ന് 23-കാരി

Sep 26, 2023


kadakkal soldier

1 min

സൈനികന്റെ പുറത്ത് 'PFI' ചാപ്പകുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

Sep 26, 2023


Most Commented