ക്ഷേത്രത്തില്‍ നിലവിളക്ക് മോഷണം: രണ്ട് ശാന്തിക്കാര്‍ അറസ്റ്റില്‍


പ്രസാദ്, സബിൻ

മുണ്ടക്കയം: ഇളംകാട് കൊടുങ്ങ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന ഓട്ടുവിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.

ക്ഷേത്രഭരണസമിതി പോലീസില്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ചയായി പോലീസ് നടത്തുന്ന അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ക്ഷേത്രമായതിനാല്‍ തുറന്നമുറിക്കുള്ളില്‍ ആയിരുന്നു നിലവിളക്ക് അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്.

മാസപൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ പലപ്പോഴായി മോഷണംനടന്നു.

മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

ഇപ്പോഴത്തെ ശാന്തി പലദിവസങ്ങളിലായി ക്ഷേത്രത്തില്‍നിന്ന് നിലവിളക്കുകള്‍ എടുത്ത് മുന്‍ ശാന്തി സബിന്റെ കാറില്‍ എത്തിക്കുകയും ഇയാള്‍ ഇവ മാന്നാറില്‍ കൊടുക്കുകയുമായിരുന്നു.

മൂന്നുലക്ഷത്തോളം രൂപ വിലമതിക്കുന്ന ചെറുതും വലുതുമായ 106 ഓട്ടുവിളക്കുകള്‍ 75,000 രൂപയ്ക് മാന്നാറില്‍ വില്‍ക്കുകയായിരുന്നു.

ഇരുവരും മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി ഇന്‍സ്‌പെക്ടര്‍ ഷൈന്‍കുമാര്‍ പറഞ്ഞു. എസ്.ഐ.മാരായ പി.എസ്. അനീഷ്, അനൂപ് കുമാര്‍, എ.എസ്.ഐ.മാരായ ആര്‍. രാജേഷ്, കെ.ജി. മനോജ്, സി.പി.ഒ.മാരായ ജോഷി തോമസ്, ജോണ്‍സന്‍, ഷെഫീഖ്, റോബിന്‍, ജയശ്രീ, ബിജി, നൂര്‍ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

Content Highlights: Temple chandelier theft

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented