പണിക്കാരായി വേഷമിട്ട് പോലീസ്; ഒളിച്ച് താമസിച്ച സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് പ്രതി വലയില്‍


കുറിച്യാര്‍മലയില്‍ നിര്‍മിക്കുന്ന റിസോര്‍ട്ടിന്റെ പ്രവൃത്തിപുരോഗതി വിലയിരുത്താനായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഷബീര്‍ എത്താറുണ്ടെന്ന് മനസ്സിലാക്കിയതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഷബീറിന്റെ ഒരു വർഷം മുന്നേയുള്ള ഫോട്ടോ,ഷബീറിന്റെ ഒരു ഇപ്പോഴത്തെ ഫോട്ടോ

കോഴിക്കോട്: രാജ്യദ്രോഹ ഇടപാടുകള്‍ നടന്നതായി സംശയിക്കുന്ന കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ മുഖ്യസൂത്രധാരന്‍ ഒരുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. കോഴിക്കോട് ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീറിനെയാണ് വയനാട് പൊഴുതന-കുറിച്യാര്‍മലയില്‍വെച്ച് സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ഷബീറിന്റെ റിസോര്‍ട്ട് നിര്‍മിക്കുന്ന തൊഴിലാളികള്‍ക്ക് കൂലിനല്‍കാനെത്തിയപ്പോള്‍ എസ്.ഐ. പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യസൂത്രധാരനായ പി.പി.ഷബീര്‍ രൂപവും പേരും മാറ്റിയാണ് വയനാട് പൊഴുതനയിലെ കുറിച്യാര്‍മലയില്‍ എത്തിയിരുന്നത്. ഷമീര്‍ എന്നാണ് നാട്ടുകാരോട് പറഞ്ഞ പേര്. താടിവെച്ച് രൂപത്തില്‍ വലിയ മാറ്റംവന്നതിനാല്‍ തേടിയെത്തിയ പോലീസിന് തന്നെ മനസ്സിലാവാത്ത അവസ്ഥയായിരുന്നു. ഒരുമാസത്തോളമായി ഷബീര്‍ വയനാട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.



കുറിച്യാര്‍മലയില്‍ നിര്‍മിക്കുന്ന റിസോര്‍ട്ടിന്റെ പ്രവൃത്തി പുരോഗതി വിലയിരത്താനായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഷബീര്‍ എത്താറുണ്ടെന്ന് മനസ്സിലാക്കിയതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. നാലുദിവസം മുമ്പ് സിറ്റിജില്ലാക്രൈംബ്രാഞ്ച് എസ്.ഐ. പവിത്രനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഹരീഷും സി.പി.രമേഷും അവിയെത്തി വീട് വാടകക്കെടുത്ത് തൊഴിലാളികള്‍ എന്ന വ്യാജേനെ താമസിക്കുകയായിരുന്നു. ഷബീറിന്റെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കി പോലീസ് വെളളിയാഴ്ച വൈകീട്ട് ആറുമണിയോടെ പൊഴുതന-കുറിച്യര്‍മല റോഡില്‍ കാത്ത് നിന്ന് പിടികൂടുകയായിരുന്നു. ഹരിയാന രജിസ്േ്രടഷനുള്ള കാറിലെത്തിയ ഷബീറിനെ വാഹനം തടഞ്ഞിട്ടാണ് പിടിച്ചത്.

റിസോര്‍ട്ടിലേക്ക് ഷബീറിനെ തേടി ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഒരു സഹായിയെയും നിയോഗിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ഇവിടെ റിസോര്‍ട്ട് നിര്‍മാണം തുടങ്ങിയതാണ്. കോഴിക്കോട്ട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ റെയ്ഡ് നടത്തി പിടികൂടിയതിനു പിന്നാലെ ഷബീര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ നിര്‍മാണവും മുടങ്ങി. അന്വേഷണ ചുമതലയുള്ള രണ്ട് അസി.കമ്മീഷണര്‍മാരും സ്ഥലംമാറിയതോടെ വലിയ പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് കരുതിയാണ് ഷബീര്‍ വീണ്ടും വയനാട്ടിലെത്തിയത്. അതിന് മുന്‍പ് ഹിമാചല്‍ പ്രദേശുള്‍പ്പെടെ രാജ്യത്തിന്റെ പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. മൂന്നാറിലടക്കം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

ഷബീറിന് വേണ്ടി പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ അന്വേഷണം ശക്തമാക്കിയതോടെ നേപ്പാളിലേക്കും മുങ്ങിയിരുന്നു.ലോഡ്ജുകളിലാണ് കഴിഞ്ഞിരുന്നത്. വാട്‌സാപ് മാത്രമാണ് ഷബീര്‍ ഉപയോഗിച്ചിരുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം കൂട്ടാളിയുടെ ഫോണില്‍ നിന്ന് വിളിച്ചിരുന്നുള്ളു. സൈബര്‍സെല്‍ വഴി പോലീസ് ഷബീറുമായി ബന്ധപ്പെടുന്നവരെ നീരീക്ഷണത്തിലാക്കിയിരുന്നു. ഇടക്ക് ഷബീര്‍ ഉപയോഗിക്കുന്ന വാഹനം മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഷബീര്‍ പിടിയിലായതോടെ മറ്റു രണ്ടുപ്രതികളും ഉടന്‍ അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് ഒളിവില്‍പോവാനും മറ്റും പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ട്

എന്‍.ഐ.എ അടക്കം ചോദ്യം ചെയ്യും

കോഴിക്കോട് കസബയിലും നല്ലളത്തുമായി രജിസ്റ്റര്‍ചെയ്ത കോഴിക്കോട്ടെ ആറുകേസുകളുടെയും സൂത്രധാരന്‍ ഷബീറാണെന്ന് സിറ്റി പോലീസ് മേധാവി എ. അക്ബര്‍ പറഞ്ഞു. ഷബീറിനെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചതിനു പിന്നാലെ കേന്ദ്രരഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്തു. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷം ദേശീയ അനേഷണ ഏജന്‍സി (എന്‍.ഐ.എ.) ഷബീറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

സംസ്ഥാനത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതിനുപുറമേ ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ടുചെയ്ത കേസുകളിലെ പ്രതികള്‍ക്കും ഷബീറുമായി ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പലര്‍ക്കും സിം ബോക്സ് എത്തിച്ചുകൊടുത്തതും ഷബീറാണ്.

ഷബീറിനുപുറമേ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്ക് സെര്‍വറുകള്‍ സംഘടിപ്പിച്ചുകൊടുക്കുന്ന മലപ്പുറം സ്വദേശി നിയാസ് കുട്ടശ്ശേരി, കൂട്ടാളികളായ കുതിരവട്ടം പൊറ്റമ്മല്‍ മാട്ടായിപറമ്പ് ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂര്‍ പാണ്ടികശാല ദാറുസ്സലാം വീട്ടില്‍ പി. അബ്ദുല്‍ ഗഫൂര്‍ എന്നിവരെക്കൂടി പിടികിട്ടാനുണ്ട്. പ്രതികള്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസും ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇതില്‍ നിയാസ് കുട്ടശ്ശേരി ദുബായിലാണ്.,,

നിലവില്‍ കോഴിക്കോട്ടെ കേസില്‍ സൈബര്‍തീവ്രവാദ കുറ്റംകൂടി ചുമത്തിയിട്ടുണ്ടെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിറ്റി പോലീസ് മേധാവി എ. അക്ബറിന്റെയും അസി. കമ്മിഷണര്‍ എ.വി. ജോണ്‍സന്റെയും നേതൃത്വത്തില്‍ ചോദ്യംചെയ്തശേഷം ഷബീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: telephone exchange case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented