പ്രതീകാത്മക ചിത്രം / AFP
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൗമാരക്കാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഭര്‍ത്താവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ഭാര്യ ചിത്രീകരിക്കുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ ബദൗന്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്.
ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബലാല്‍സംഗം, പോക്‌സോ, ഐടി വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഈ മാസം 12-ന് ഗ്രാമവാസിയായ ആള്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ അയാളുടെ ഭാര്യ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സംഭവത്തെക്കുറിച്ച് പുറത്ത് അറിയിച്ചാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയയില്‍ പറയുന്നു.
എന്നാല്‍ സംഭവത്തിന്റെ വിഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
Content Highlights: Teenager Raped By Man, Wife Films It; Couple Arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..