നായ കുരയ്ക്കുന്നത് ശല്യമായി, തര്‍ക്കം; 85-കാരനെ 17-കാരന്‍ അടിച്ചുകൊന്നു


പ്രതീകാത്മക ചിത്രം/മാതൃഭൂമി

ന്യൂഡല്‍ഹി: വളര്‍ത്തുനായ തുടര്‍ച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നായയുടെ ഉടമയെ 17-കാരന്‍ കൊലപ്പെടുത്തി. ഡല്‍ഹി നജഫ്ഘട്ട് സ്വദേശിയായ അശോക് കുമാറി(85)നെയാണ് കൗമാരക്കാരന്‍ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

അശോക് കുമാറിന്റെ വളര്‍ത്തുനായ കുരയ്ക്കുന്നതില്‍ പ്രകോപിതനായാണ് 17-കാരന്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച അശോകിന്റെ വീട്ടിലെത്തിയ പ്രതി ആദ്യം നായയെയാണ് ആക്രമിച്ചത്. ഇതുകണ്ടെത്തിയ അശോക് കുമാര്‍ നായയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായെന്നും ഇതിനിടെ 17-കാരന്‍ ഇരുമ്പ് വടി കൊണ്ട് അശോക് കുമാറിനെ മര്‍ദിച്ചെന്നുമാണ് സംഭവത്തിന് സാക്ഷിയായ അശോകിന്റെ ഭാര്യ മീനയുടെ മൊഴി. മര്‍ദനമേറ്റ അശോക് വീട്ടുവളപ്പില്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.

സംഭവത്തില്‍ 17-കാരനെതിരേ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു.

Content Highlights: teenager killed 85 year old man in delhi over dispute about pet dog barking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented