10-ാം ക്ലാസ് മുതൽ ഡേറ്റിങ്ങിൽ; 20കാരന് വേണ്ടി പതിനേഴുകാരി വീട്ടിൽനിന്ന് മോഷ്ടിച്ചത് 1.9കിലോ സ്വർണ്ണം


2018ൽ അദ്ദേഹത്തിന്റെ പിതാവും 2021ൽ ഭാര്യയും മരിച്ചിരുന്നു. ഇതിൽ മാനസികമായി തളർന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതൽ ശ്രദ്ധ ചെലുത്താൻ പറ്റിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.

പ്രതീകാത്മക ചിത്രം/ PTI

ബെംഗളൂരു: ആൺസുഹൃത്തിന് വേണ്ടി പതിനേഴുകാരിയായ പെൺകുട്ടി വീട്ടിൽ നിന്ന് 1.9 കിലോ ഗ്രാം സ്വർണ്ണവും 5 കിലോ ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചു. വീട്ടിൽ നിന്ന് സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് മകളെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. 20കാരനായ ആൺസുഹൃത്ത് തന്നെ ബ്ലാക്മെയിൽ ചെയ്ത് സ്വർണ്ണവും വെള്ളിയും തട്ടിയെടുത്തെന്ന് പെൺകുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് പിതാവ്‌ ബ്യാതരായണപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 20കാരനായ ബി കോം വിദ്യാർഥിക്കെതിരേ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.

45കാരനായ പെൺകുട്ടിയുടെ പിതാവ് സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു. 2018ൽ അദ്ദേഹത്തിന്റെ പിതാവും 2021ൽ ഭാര്യയും മരിച്ചിരുന്നു. ഇതിൽ മാനസികമായി തളർന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതൽ ശ്രദ്ധ ചെലുത്താൻ പറ്റിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.ജുലൈയിൽ ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥൻ എത്തി ആഭരണങ്ങളുടെ പ്രീമിയം അടക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് വീട്ടിൽ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ട വിവരം ഇയാൾ അറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ ആൺസുഹൃത്തിനെക്കുറിച്ച് പെൺകുട്ടി പിതാവിനോട് പറയുകയായിരുന്നു.

പത്താം ക്ലാസ് മുതൽക്കേ ആൺകുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നു എന്ന് പെൺകുട്ടി പിതാവിനോട് പറഞ്ഞു. പിന്നീട് തന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്ന് പെൺകുട്ടിവ്യക്തമാക്കി. ആദ്യം 25,00, 5,000, 10,000 രൂപകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. തന്നില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കോളേജ് ചുമരിൽ ഒട്ടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. പിന്നീട് രണ്ട് ലക്ഷം രൂപ ചോദിക്കുകയും തന്നില്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ മോർഫ് ചെയ്ത് ചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1.9 കിലോ ഗ്രാം സ്വർണ്ണാഭരണങ്ങളും 5 കിലോ വെള്ളിയും പെൺകുട്ടി വീട്ടിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു.

പെൺകുട്ടിയുമായി താൻ ഡേറ്റിങ്ങിലായിരുന്നു എന്ന കാര്യം ആൺകുട്ടി സമ്മതിച്ചതായി മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച് തനിക്ക് തന്നു എന്ന കാര്യം ആൺകുട്ടി സമ്മതിച്ചു, എന്നാൽ താൻ പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്തിട്ടില്ലെന്നാണ് ആൺകുട്ടി പറയുന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി വേറെ ആർക്കെങ്കിലും ഇത്തരത്തിൽ സ്വർണ്ണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.

Content Highlights: Teen steals jewellery from own home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented