പ്രചോദനം ‘കെജിഎഫ്’; നാല് സുരക്ഷാ ജീവനക്കാരെ തലക്കടിച്ച് കൊലപ്പെടുത്തിയ 19-കാരന്‍ റിപ്പർ അറസ്റ്റില്‍


പ്രതീകാത്മകചിത്രം | മാതൃഭൂമി

ഭോപാൽ: മധ്യപ്രദേശിനെ ഭീതിയിലാഴ്ത്തിയ പരമ്പരക്കൊലകൾക്കൊടുവിൽ പത്തൊമ്പതുകാരനായ പ്രതി പിടിയിലായി. നാലു സുരക്ഷാജീവനക്കാരെ ഉറക്കത്തിൽ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ കെസ്‍ലി സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. ബോക്സോഫീസിൽ റെക്കോഡിട്ട ബഹുഭാഷാചിത്രം ‘കെ.ജി.എഫി’ൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കൊലപാതകപരമ്പര നടത്തിയതെന്ന് പ്രതി പോലീസിൽ മൊഴിനൽകി.

ഓഗസ്റ്റ് 28-നും സെപ്റ്റംബർ ഒന്നിനും ഇടയിലായി സാഗർ നഗരത്തിൽ മൂന്നുപേരും ഭോപാലിൽ ഒരാളുമാണ് ശിവപ്രസാദിന്റെ ഇരകളായത്. സിനിമയിലെ കൊലയാളി കഥാപാത്രത്തെപ്പോലെ പേരെടുക്കുകയായിരുന്നു ‘റിപ്പർ ശൈലി’യിൽ ഇരുളിന്റെ മറവിൽ ആക്രമണം നടത്തിയ പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഭോപാലിൽ നടത്തിയ കൊലപാതകം സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. നിക്കറും ബനിയനും ധരിച്ചെത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന സുരക്ഷാജീവനക്കാരന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റാരും കണ്ടില്ലെന്ന് ഉറപ്പാക്കിയശേഷം സംഭവസ്ഥലത്തുനിന്ന്‌ പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. കൊലപാതകത്തിനുശേഷം ഇരകളിലൊരാളുടെ മൊബൈൽഫോൺ പ്രതി കൈക്കലാക്കിയിരുന്നു. ഈ ഫോണിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് ശിവപ്രസാദിനെ കുടുക്കിയത്. വെള്ളിയാഴ്ച രാവിലെ ഭോപാലിൽനിന്നാണ് ഇയാളെ പിടികൂടിയത്. ചുറ്റിക, വടിവാൾ, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.

അടുത്തതായി പോലീസുകാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാൾ അന്വേഷണോദ്യോഗസ്ഥർക്ക് മൊഴിനൽകി. അർധരാത്രി ഉറങ്ങിക്കിടന്ന സുരക്ഷാജീവനക്കാർ ഏറക്കുറെ ഒരേരീതിയിൽ കൊല്ലപ്പെട്ടത് സംസ്ഥാനത്തുടനീളം പരിഭ്രാന്തിപരത്തി. അഭ്യൂഹങ്ങളും പ്രചരിച്ചു. തുടർന്ന് കൊലയാളിയെ പിടികൂടാൻ പ്രത്യേകസംഘങ്ങളെ പോലീസ് ചുമതലപ്പെടുത്തിയിരുന്നു.

Content Highlights: Teen serial killer caught in madhya pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented