15തവണ കാമുകനെ വിളിച്ചു, പിന്നാലെ ടെക്കി യുവതിയുടെ ആത്മഹത്യ;സ്വകാര്യചിത്രം പുറത്തുവിടുമെന്ന ഭീഷണിയും


ശ്വേതയെ നിര്‍ബന്ധിച്ച് പബ്ബില്‍ കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് ഇവിടെവെച്ച് ശ്വേത കാമുകനോട് ആവശ്യപ്പെട്ടു.

Photo: facebook.com/sweta.utkalkumari

ഭുവനേശ്വര്‍: ഒഡീഷയില്‍ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരേ ഗുരുതര ആരോപണം. ഭദ്രക് സ്വദേശി ശ്വേത ഉത്കല്‍ കുമാരിയുടെ മരണത്തിലാണ് കാമുകനായ സൗമ്യജിത് മൊഹപാത്രയ്‌ക്കെതിരേ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. പ്രണയത്തില്‍നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഇയാള്‍, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയിരുന്നതായി കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് ശ്വേത ജീവനൊടുക്കിയതെന്നും ഇവര്‍ പറയുന്നു.

സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ ശ്വേതയെ ചന്ദ്രശേഖര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ ഫ്‌ളാറ്റില്‍ ഇല്ലാതിരുന്ന സമയത്താണ് യുവതി ജീവനൊടുക്കിയത്. ഇതിനുപിന്നാലെയാണ് യുവതിയുടെ കാമുകനായ സൗമ്യജിത്തിനെതിരേ പരാതി ഉയര്‍ന്നത്.



ഫ്‌ളാറ്റില്‍നിന്ന് ശ്വേതയുടെ മൊബൈല്‍ ഫോണും ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍നിന്നാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. മാത്രമല്ല, ജീവനൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ശ്വേത കാമുകനെ 15 തവണ ഫോണില്‍ വിളിച്ചതായും കണ്ടെത്തി. എന്നാല്‍ ഇത്രയും തവണ വിളിച്ചിട്ടും കാമുകന്‍ ഫോണെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 18-ാം തീയതി സൗമ്യജിത് ശ്വേതയെ നിര്‍ബന്ധിച്ച് പബ്ബില്‍ കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് ഇവിടെവെച്ച് ശ്വേത കാമുകനോട് ആവശ്യപ്പെട്ടു. ഇതോടെ പബ്ബില്‍വെച്ച് കമിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു.

സൗമ്യജിത്തിനെ സംഭവദിവസം പോലീസ് ചോദ്യംചെയ്തിരുന്നെങ്കിലും കസ്റ്റഡിയിലെടുത്തിരുന്നില്ല. പരാതി ഇല്ലാത്തതിനാലാണ് യുവാവിനെ അന്ന് കസ്റ്റഡിയിലെടുക്കാതിരുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ കഴിഞ്ഞദിവസം ഇയാളെ വിളിച്ചുവരുത്തി പോലീസ് ചോദ്യംചെയ്‌തെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കാമുകന്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശ്വേതയും സൗമ്യജിത്തും തമ്മില്‍ നേരത്തെ നടത്തിയ ചില ഫോണ്‍സംഭാഷണങ്ങളുടെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. തന്റെ ജീവിതത്തില്‍നിന്ന് മാറിപ്പോകണമെന്നും പുതിയൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകാന്‍ തനിക്കൊരു മടിയും ഇല്ലെന്നുമാണ് യുവാവ് ശ്വേതയോട് പറയുന്നത്.

അതേസമയം, സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ശ്വേത ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. നേരത്തെ വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ സൗമ്യജിത്തിന്റെ മാതാവ് 30 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: techie woman commits suicide in odisha allegation against her lover


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented