പ്രതീകാത്മക ചിത്രം/മാതൃഭൂമി
പേരാമ്പ്ര: എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതിയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റൊരു സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍. അവിടനെല്ലൂര്‍ രവീന്ദ്രനിവാസില്‍ പ്രമോദിനെയാണ് (44) പോക്‌സോ കേസില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.
പരീക്ഷയ്ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. മൂന്ന് വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് കേസെടുത്തത്. മേയ് അഞ്ചിനായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷ. ഇതിനുശേഷം വിദ്യാര്‍ഥിനികള്‍ സംസാരിച്ചപ്പോഴാണ് അധ്യാപകന്റെ അസ്വാഭാവികമായ പെരുമാറ്റത്തെപ്പറ്റി പരാമര്‍ശമുണ്ടായത്. മറ്റുള്ളവര്‍ക്കും സമാനമായ അനുഭവമുണ്ടായെന്ന് മനസ്സിലായപ്പോള്‍ പരാതി നല്‍കുകയായിരുന്നു.
പോക്‌സോ കേസില്‍ വുഷു പരിശീലകന്‍ അറസ്റ്റില്‍
പന്തീരാങ്കാവ്: വുഷു പരിശീലകനായ അധ്യാപകനെ പോക്‌സോ കേസില്‍ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കല്പറ്റ മണിയന്‍കോട് റോസ് വില്ലയില്‍ പ്രതീഷാണ് (40) അറസ്റ്റിലായത്.
ഒന്നിലേറെ കുട്ടികളില്‍നിന്ന് ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: teachers arrested in pocso case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..