ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു;വിദ്യാര്‍ഥിയുടെ തല മേശയിലിടിപ്പിച്ച് അധ്യാപകന്‍, പല്ലുകള്‍ പോയി


ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ സംയക് ഈ ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു.

പ്രതീകാത്മക ചിത്രം / മാതൃഭൂമി

ഉദയ്പുര്‍ (രാജസ്ഥാന്‍): അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ പല്ലുകള്‍ നഷ്ടമായെന്ന് പരാതി. ഉദയ്പുരിലെ സ്‌കൂളില്‍ പഠിക്കുന്ന സംയക് നന്ദാവത് എന്ന 14-കാരനാണ് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

ക്ലാസില്‍ ചോദ്യം ചോദിക്കുന്നതിനിടെ ഹിന്ദി അധ്യാപകനായ കമലേഷ് വൈഷവ് വിദ്യാര്‍ഥിയുടെ തല പിടിച്ച് മേശയിലിടിപ്പിച്ചെന്നും തുടര്‍ന്ന് മുന്‍നിരയിലെ പല്ലുകള്‍ പൊട്ടിപ്പോയെന്നുമാണ് ആരോപണം. വ്യാഴാഴ്ചയായിരുന്നു സംഭവം.



ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ സംയക് ഈ ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് അധ്യാപകന്‍ സംയക്കിന്റെ തല പിടിച്ച് മേശയിലിടിച്ചതെന്നാണ് പരാതി.

ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥി വീട്ടിലെത്തിയതോടെയാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിതാവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, വിദ്യാര്‍ഥി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ തല മേശയിലിടിച്ചതാണെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികരണം. സംഭവം അപകടമാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇനി അധ്യാപകന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഉദയ്പുരിലെ മറ്റൊരു സ്‌കൂളിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നെന്നായിരുന്നു പരാതി. ക്ലാസിലിരുന്ന് ചിപ്‌സ് കഴിച്ചതിനാണ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചത്.

Content Highlights: teacher slams student head on table in udaipur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented