മുണ്ടേരിയിലെ അധ്യാപകന്റെ മരണം കൊലപാതകം; വീഡിയോ കാണിച്ചു, തലക്കടിച്ച് പുഴയില്‍ തള്ളി ബിജുവും ലതയും


കൊല്ലപ്പെട്ട ബാബു, ബിജു,ലത

എടക്കര: കഴിഞ്ഞ മാസം പുഴയില്‍ അധ്യാപകന്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. രണ്ടുപേര്‍ അറസ്റ്റിലായി. മുണ്ടേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകന്‍ കരുളായി ചെറുപുള്ളിയിലെ ബാബു(47)വിനെ കൊലപ്പെടുത്തിയ കേസില്‍ ഉപ്പട ഉദിരകുളം ബിജു (54), ഒപ്പം താമസിക്കുന്ന പന്നിക്കോടന്‍ ലത (36) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതികള്‍ മരക്കമ്പുകൊണ്ട് തലക്കടിച്ചുവീഴ്ത്തി ബാബുവിനെ പുഴയില്‍ തള്ളുകയുമായിരുന്നു.

മൃതദേഹപരിശോധനയില്‍ പുഴയില്‍ മുങ്ങിയതാണ് മരണകാരണമെന്നായിരുന്നു നിഗമനം. ഫൊറന്‍സിക് പരിശോധനയിലും കാര്യമായ തെളിവ് കിട്ടിയില്ല. ബാബുവിന്റെ മൊബൈല്‍ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകസൂചന കിട്ടുകയായിരുന്നു. സെപ്റ്റംബര്‍ 13-ന് ഉച്ചയോടെ പുഴയില്‍ ചൂണ്ടയിടാന്‍പോയ ആളാണ് മൃതദേഹം കരിമ്പുഴയുടെയും പുന്നപ്പുഴയുടെയും സംഗമസ്ഥാനത്തിനുസമീപം കണ്ട് പോലീസിനെ അറിയിച്ചത്.മദ്യപാനശീലമുണ്ടായിരുന്ന ബാബു സെപ്റ്റംബര്‍ ഏഴിനാണ് വീട്ടില്‍നിന്നുപോയത്. കാറ്റാടിക്കടവ് പാലത്തിനടിയില്‍ ആളൊഴിഞ്ഞസ്ഥലത്ത് താമസിക്കുന്ന പ്രതികളെ ഒരുമാസം മുന്‍പ് പരിചയപ്പെട്ടിരുന്നു. ഏഴിന് സന്ധ്യയോടെ പ്രതികളുടെ വീട്ടിലെത്തി. മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചശേഷം പോയ ബാബുവിനെ ബിജു വീണ്ടും വിളിച്ചുവരുത്തി. ഇതിനിടെ ബാബു മൊബൈലില്‍ വീഡിയോ കാണിച്ചതിനെച്ചൊല്ലി വഴക്കുണ്ടാകുകയും തലയ്ക്കടിച്ചശേഷം ഫോണും പേഴ്‌സും കവര്‍ന്ന് പുഴയിലേക്ക് എടുത്തിടുകയുമായിരുന്നു. ബാബുവിനെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ സെപ്റ്റംബര്‍ 12-ന് പൂക്കോട്ടുംപാടം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിറ്റേന്ന് മൃതദേഹം കണ്ടത്. വെള്ളത്തെ പേടിക്കുന്ന ബാബു സ്വന്തംനിലയില്‍ പുഴയിലിറങ്ങില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ബാബുവിന്റെ ഫോണ്‍ ബിജുവിന്റെ കൈയിലുണ്ടെന്നു കണ്ടെത്തി. ബാബുവിന്റെ സിം എടുത്തുകളഞ്ഞ് ബിജു സ്വന്തം സിം ഇട്ട് ഫോണ്‍ ഉപയോഗിച്ചുവരികയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ബാബുവിനെ അടിക്കാനുപയോഗിച്ച മരക്കൊമ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ രക്തക്കറയുണ്ടോ എന്നറിയാന്‍ ഫൊറന്‍സിക് പരിശോധന നടത്തും.

ബാബു മദ്യപിച്ച് അവശനിലയിലും തലയ്ക്കടിയേറ്റ് ഏതാണ്ട് അബോധാവസ്ഥയിലുമായിരുന്നതുകൊണ്ട് അധികം പുഴവെള്ളം ഉള്ളില്‍ ചെന്നിരുന്നില്ല. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ്‌ചെയ്തു.

ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, സബ് ഇന്‍സ്പെക്ടര്‍ പി.എസ്. മണി, സി.പി.ഒ.മാരായ മുജീബ്, എ.എല്‍. ശരത്ചന്ദ്രന്‍, കെ. അരുണ്‍, ശ്രീജ എസ്. നായര്‍, സാബിര്‍ അലി, ഷൈനി, സുബീഷ് എന്നിവര്‍ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ചെറുപുള്ളിയിലെ രാമചന്ദ്രന്റെയും മാലതിയുടെയും മകനാണ് ബാബു. ഭാര്യ: സുനിത. മകള്‍: സുബിഷ (പൊന്നു).

Content Highlights: Teacher's death in Munderi murder-arrested two


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented