17-കാരനായ വിദ്യാര്‍ഥിയെ വിവാഹം ചെയ്തു; 26-കാരിയായ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: AFP

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ വിവാഹംചെയ്ത സംഭവത്തില്‍ 26 -കാരിയായ അധ്യാപികയെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്.

ഈമാസം അഞ്ചിന് സ്‌കൂളിലേക്ക് പോയ 17-കാരനായ വിദ്യാര്‍ഥി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ തുറയൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ കാണാതായ അതേദിവസംമുതല്‍ സ്‌കൂളിലെ ഒരു അധ്യാപികയേയും കാണാതായതായി വിവരം ലഭിച്ചു. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും സ്‌കൂള്‍ വിട്ടശേഷം ഒളിച്ചോടിയതാണെന്നും കണ്ടെത്തി.

ഇരുവരും താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയതോടെയാണ് വിവാഹവിവരം അറിയുന്നത്. വിദ്യാര്‍ഥിയും അധ്യാപികയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: teacher married her minor student in tamilnadu arrested in pocso case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


attack

മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് മർദനം; അക്രമം വ്യത്യസ്ത മതക്കാര്‍ ഒരുമിച്ച് ബീച്ചിൽ വന്നതിന്

Jun 2, 2023


attack

'കല്ലുകൊണ്ട് മുഖത്തിടിച്ചു, ബെൽറ്റുകൊണ്ട് അടിച്ചു'; മലയാളി വിദ്യാർഥികളെ അക്രമിച്ച 7 പേർ അറസ്റ്റിൽ

Jun 2, 2023

Most Commented