Photo: Screengrab/ Mathrubhumi News
കണ്ണൂർ: കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി. സ്കൂൾ അധ്യാപകനാണ് ഫൈസൽ. തളിപ്പറമ്പ് പോലീസിന് ലഭിച്ച അഞ്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇയാൾക്കെതിരെ ഇതുവരെ 17 പരാതികൾ പോലീസിൽ ലഭിച്ചതായാണ് വിവരം.
വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയരാക്കിയപ്പോഴായിരുന്നു സംഭവം പുറത്തുവന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ നാല് വർഷമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. കുറേ നാളുകളായി വിദ്യാർഥിനികളെ സ്കൂളിൽ വെച്ച് തന്നെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.
പതിനേഴോളം വിദ്യാർഥിനികൾ സമാനമായ പരാതി ഇയാൾക്കെതിരെ നൽകിയതായാണ് വിവരം. വിദ്യാർഥികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Teacher held for sexually assaulting students arrest
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..