എന്തോ ഭയന്ന് ചാടിയതാകാം; അധ്യാപിക ട്രെയിനില്‍നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയെന്ന് പരാതി


1 min read
Read later
Print
Share

ജിൻസി| Photo: Mathrubhumi, Special arrangement

മേലുകാവ്: വര്‍ക്കല വെട്ടൂര്‍ ഗവ.എച്ച്.എസ്.എസിലെ അധ്യാപികയായിരുന്ന ജിന്‍സി ട്രെയിനില്‍നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഭര്‍ത്താവ് കെ.ജെ.ജെയിംസ്. തിങ്കളാഴ്ച അപകടമുണ്ടാകുന്നതിന് അഞ്ചുമിനിറ്റ് മുമ്പ് അമ്മയുമായി ഫോണില്‍ സംസാരിച്ചെന്നും ട്രെയിന്‍ കായംകുളത്തെത്തിയപ്പോള്‍ തന്നോടും സംസാരിച്ചതാണെന്നും ജെയിംസ് പറഞ്ഞു.

മേലുകാവ് കട്ടിപ്പുരയ്ക്കല്‍ ജെയിംസിന്റെ ഭാര്യയായ ജിന്‍സി, തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് തിരുവല്ല സ്റ്റേഷന് സമീപം ട്രെയിനില്‍നിന്ന് വീണത്. സ്‌കൂളില്‍നിന്ന് ജോലി കഴിഞ്ഞ് വരുന്നവഴിക്കായിരുന്നു അപകടം.

ട്രെയിനിനുള്ളില്‍ അസ്വാഭാവികമായതെന്തോ കണ്ട് ഭയന്ന് ചാടിയെന്നാണ് കരുതുന്നതെന്നും ജെയിംസ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ജിന്‍സിയുടെ സഹോദരീഭര്‍ത്താവ് ലാലു ജോസ് കോട്ടയം ജി.ആര്‍.പി. യൂണിറ്റില്‍ പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് കോട്ടയം ജി.ആര്‍.പി. ഉദ്യോഗസ്ഥര്‍, ജിന്‍സിയുടെ മാതാവ് എലിസബത്തിന്റെ മൊഴിയെടുക്കാന്‍ മേലുകാവിലെ വീട്ടിലെത്തിയിരുന്നു.

അന്വേഷണമാവശ്യപ്പെട്ട് റെയില്‍വേ, കേരള പോലീസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും റെയില്‍വെ ജീവനക്കാരന്‍ കൂടിയായ ജെയിംസ് പറഞ്ഞു.

കോട്ടയത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ വനിതാ കമ്പാര്‍ട്ട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ വേഗത്തിലായതിന് ശേഷമാണ് പ്ലാറ്റ്ഫോം തീരുന്ന ഭാഗത്ത് വീണതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളത്. വര്‍ഷങ്ങളായി ട്രെയിനില്‍ സഞ്ചരിക്കുന്നതാണ്. ജിന്‍സി കരുതലോടെയേ യാത്ര ചെയ്യാറുള്ളൂവെന്നും ജെയിംസ് പറയുന്നു. തിരുവല്ലയില്‍നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയശേഷം, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാള്‍ ജിന്‍സി യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റില്‍ കയറിയതായി ചില യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇയാളുടെ ആക്രമണം ഭയന്ന് ജിന്‍സി പുറത്തേക്ക് ചാടിയതാകുമോയെന്ന സംശയമാണ് ബന്ധുക്കള്‍ക്കുള്ളത്.

Content Highlights: teacher dies after falling from moving train in thiruvalla family filed complaint

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


aluva girl murder

3 min

'അവനെയിങ്ങ് താ സാറേ, ഞങ്ങള്‍ കൈകാര്യംചെയ്യാം'; ഇരുമ്പുവടിയുമായി പാഞ്ഞടുത്ത് കുട്ടിയുടെ അമ്മ

Aug 7, 2023


robin

1 min

റോബിനെ തിരഞ്ഞത് നാല് സംഘങ്ങള്‍; തെങ്കാശിയില്‍നിന്ന് പിടികൂടി, നായ പരിശീലനകേന്ദ്രത്തില്‍ തെളിവെടുപ്പ്

Sep 29, 2023


Most Commented