
പ്രതീകാത്മക ചിത്രം/ANI
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച അധ്യാപികയെയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കാമുകനെയും തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കായി സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
മധുരയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ 42-കാരിയാണ് 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി 39 വയസ്സുള്ള ഒരു വ്യാപാരിയുമായി അടുപ്പത്തിലായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് അധ്യാപിക അയല്‍വാസികളായ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ ട്യൂഷനെടുത്തു. ഇതിനിടയിലാണ് ചില കുട്ടികളുമായി അടുപ്പംസ്ഥാപിച്ചത്. തന്റെ കാമുകിയ്ക്ക് വിദ്യാര്‍ഥികളുമായി അടുപ്പമുള്ളത് വ്യാപാരി അറിഞ്ഞു. അധ്യാപികയും വിദ്യാര്‍ഥികളുമായുള്ള ചില ദൃശ്യങ്ങള്‍ ഇയാള്‍ക്കുലഭിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തി കൂടുതല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.
പുറത്തായ ദൃശ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് വ്യാപാരിയിലേക്കും കാമുകിയായ അധ്യാപികയിലേക്കുമെത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചേര്‍ത്ത് അറസ്റ്റുചെയ്യുകയായിരുന്നു.
കുട്ടികളും അധ്യാപികയുമടങ്ങുന്ന അശ്ലീലദൃശ്യങ്ങള്‍ ചില സുഹൃത്തുക്കള്‍ക്ക് പങ്കുവെച്ചതായി വ്യാപാരി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..