കമിതാക്കളുടെ മേൽ പശയൊഴിച്ചു, ശരീരം ഒട്ടിപ്പിടിച്ചു; ക്രൂരമായ കൊലപാതകം, വ്യാജ സിദ്ധൻ അറസ്റ്റിൽ


പ്രതീകാത്മക ചിത്രം

ഉദയ്പുര്‍ (രാജസ്ഥാന്‍): അധ്യാപകരായ യുവാവിനേയും യുവതിയേയും പശ ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ 55-കാരനായ വ്യാജസിദ്ധന്‍ അറസ്റ്റില്‍. നവംബര്‍ 18 ന് രാജസ്ഥാനിലെ ഉദയ്പുരിലെ കേലാഭബാവഡിയിലെ വനമേഖലയില്‍ യുവാവിന്റേയും യുവതിയുടേയും നഗ്‌ന ശരീരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

മരിച്ച രണ്ട് പേരും വ്യത്യസ്ത ജാതികളില്‍പെട്ടവരായതിനാല്‍ കേസിന്റെ തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് കരുതിയത്. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യാജ സിദ്ധനായ ഭലേഷ് കുമാര്‍ പിടിയിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകനായ രാഹുല്‍ മീനയും (30) സോനു കുന്‍വറുമാണ് (28) കൊല്ലപ്പെട്ടത്. രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള വിവാഹിതരായ ഇവര്‍ ബദാവി ഗുദായിലുള്ള ഇച്ഛപൂര്‍ണ ശേഷ്നാഗ് ബാവ്ജി ക്ഷേത്ര സന്ദര്‍ശനത്തിനിടെ കണ്ടുമുട്ടുകയും അടുപ്പം വളരുകയും ചെയ്തു. ഈ ബന്ധത്തിന്റെ പേരില്‍ രാഹുല്‍ തന്റെ ഭാര്യയുമായി നിരന്തരം കലഹത്തിലായി. ഇതേ തുടര്‍ന്ന് രാഹുലിന്റെ ഭാര്യ വ്യാജ സിദ്ധന്‍ ഭലേഷ് കുമാറിന്റെ സഹായം തേടി. കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇയാള്‍ നാട്ടുകാര്‍ക്ക് ഏലസുകളും മറ്റും വിറ്റുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട സോനുവിനെ ഭലേഷ് കുമാറിനും ഇഷ്ടമായിരുന്നു. ഇതോടെ രാഹുലും സോനുവും തമ്മിലുള്ള ബന്ധം ഇയാള്‍ രാഹുലിന്റെ ഭാര്യയെ അറിയിച്ചു. ഇക്കാര്യം അറിഞ്ഞ രാഹുലും സോനുവും ചേര്‍ന്ന് വ്യാജ പീഡന പരാതി നല്‍കുമെന്ന് പറഞ്ഞ് ഭലേഷിനെ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളായി താനുണ്ടാക്കിയ സല്‍പേരിന് കോട്ടം തട്ടുമെന്ന് ഭയന്ന വ്യാജ സിദ്ധന്‍ ഭലേഷ് കുമാര്‍ ഇരുവരെയും കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

ഇതിനായി ഇയാള്‍ 50 ഫെവിക്വിക്ക് പശയുടെ ട്യൂബുകള്‍ വാങ്ങി. ട്യബിലുള്ള പശയെല്ലാം ഒരു കുപ്പിയിലൊഴിച്ചുവെച്ചു. കമിതാക്കൾ കാട്ടിനുള്ളിലെ രഹസ്യ സ്ഥലത്ത് സ്ഥിരമായി കണ്ടുമുട്ടാറുള്ള വിവരം അറിയാവുന്ന ഭലേഷ് നവംബർ 15 ന് ഇവർ രഹസ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. അവരുടെ ശാരീരിക ബന്ധത്തിനിടെ എത്തി കയ്യില്‍ കരുതിയ പശ ഇവര്‍ക്ക് മേല്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലും കത്തിയും ഉപയോഗിച്ച് ഇരവരെയും ആക്രമിച്ചു.

അതിവേഗം ഒട്ടിപ്പിടിക്കുന്ന പശയായതിനാല്‍ രാഹുലിന്റേയും സോനുവിന്റേയും തൊലി പരസ്പരം ഒട്ടിച്ചേര്‍ന്നു. വേര്‍പെടുത്താനുള്ള ശ്രമത്തിനിടെ ഇരുവരുടേയും തൊലി ഉരിഞ്ഞുപോവുന്ന അവസ്ഥയെത്തിയെന്നും പോലീസ് പറഞ്ഞു. ശരീരം ഒട്ടിപ്പിടിച്ചതോടെ സിദ്ധൻ രാഹുലിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയും സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. ശരീരം ഒട്ടിപ്പിടിച്ച നിലയില്‍ നഗ്‌നരായാണ് ഇരുവരുടേയും മൃതശരീരങ്ങള്‍ കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി 50 സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും 200 ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഭലേഷ് കുമാര്‍ സംശയത്തിന്റെ നിഴലിലായതോടെ ഇയാള്‍ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Content Highlights: Tantrik asks couple to have sex in front of him, Feviquik, Killed, Murder News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented