ദളിതര്‍ക്ക് സാധനം വില്‍ക്കില്ല, മിഠായി വാങ്ങാനെത്തിയ കുട്ടികള്‍ നിരാശരായി മടങ്ങി; കടയുടമ അറസ്റ്റില്‍


നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനി കടയില്‍നിന്ന് സാധനങ്ങള്‍ തരില്ലെന്നും ഇക്കാര്യം വീട്ടില്‍ പോയി പറയണമെന്നും ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നു.

പ്രചരിച്ച വീഡിയോയിലെ ദൃശ്യം(ഇടത്ത്) അറസ്റ്റിലായ മഹേശ്വരൻ(വലത്ത്)

തെങ്കാശി: തമിഴ്‌നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റില്‍. തെങ്കാശി ശങ്കരന്‍കോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്റ്റ് ചെയ്തത്.

ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന്‍ മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കേസില്‍ ഗ്രാമമുഖ്യനായ രാമചന്ദ്രമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കടയില്‍ മിഠായി വാങ്ങാനെത്തിയ ആദി ദ്രാവിഡ സ്‌കൂളിലെ വിദ്യാര്‍ഥികളോടാണ് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കടയില്‍നിന്ന് സാധനം നല്‍കേണ്ടെന്ന് തീരുമാനിച്ചതായി മഹേശ്വരന്‍ പറഞ്ഞത്. നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനി കടയില്‍നിന്ന് സാധനങ്ങള്‍ തരില്ലെന്നും ഇക്കാര്യം വീട്ടില്‍ പോയി പറയണമെന്നും ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും മഹേശ്വരന്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് കുട്ടികള്‍ നിരാശരായി മടങ്ങുന്നതും വീഡിയോയിലുണ്ടായിരുന്നു.

കടയുടമ തന്നെ പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തെങ്കാശി പോലീസ് കേസെടുക്കുകയും മഹേശ്വരനെയും ഗ്രാമമുഖ്യനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ കടയും പോലീസ് അടച്ചുപൂട്ടി.

Content Highlights: tamilnadu tenkasi merchant arrested for not selling goods to dalit community


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented