കൊല്ലപ്പെട്ട മഹാലിംഗം, അറസ്റ്റിലായ ബിജു
ചവറ(കൊല്ലം): മൊബൈല്‍ ഫോണിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ ഒപ്പം ജോലിചെയ്യുന്ന കോട്ടയം സ്വദേശി തലയ്ക്കടിച്ചുകൊന്നു. തമിഴ്‌നാട് മധുര ഇല്യാസ് നഗറില്‍ വേലുതേവര്‍ മകന്‍ മഹാലിംഗ(54)മാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ (38) ചവറ പോലീസ് പിടികൂടിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു സംഭവം. നീണ്ടകര പുത്തന്‍തുറയ്ക്കു സമീപത്തെ ദേവീക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ക്ക് എത്തിയതാണ് ഇരുവരും. വ്യാഴാഴ്ച രാത്രി ഇരുവരുമൊരുമിച്ചു മദ്യപിക്കുകയും മൊബൈല്‍ ഫോണിനെച്ചൊല്ലി വാക്കേറ്റമുണ്ടാകുകയും ചെയ്തതായി പോലീസ് പറയുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനുസമീപം ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയില്‍ ബിജു ജോലിക്കുപയോഗിക്കുന്ന കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു.
അടിയില്‍ മഹാലിംഗത്തിന്റെ തല തകര്‍ന്നു. ഇതിനുശേഷം ബിജുതന്നെയാണ് ആംബുലന്‍സ് വിളിച്ചുവരുത്തിയത്. ആംബുലന്‍സ് ജീവനക്കാര്‍ എത്തിയപ്പോള്‍ കൊല്ലപ്പെട്ടനിലയില്‍ മഹാലിംഗത്തിന്റെ മൃതദേഹമാണ് കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. ഇവര്‍ ചവറ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി. ചോദ്യംചെയ്യലില്‍ ബിജു കുറ്റം സമ്മതിച്ചു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: tamilnadu native killed in chavara kollam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..