റഷീദ്
പൂക്കോട്ടുംപാടം(മലപ്പുറം): നാഗര്‍കോവിലിലെ ഇരട്ടക്കൊലപാതക കേസില്‍ മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായി. 2005-ല്‍ തമിഴ്നാട് നാഗര്‍കോവില്‍ ഭൂതപാണ്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടു മുതലാളിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ നടന്ന അടിപിടിയില്‍ ഒരു വിഭാഗം എതിര്‍വിഭാഗത്തിലെ രണ്ടുപേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്.
സംഭവത്തില്‍ രണ്ട് കൊലപാതകക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലൊന്നില്‍ മൂന്നാം പ്രതിയും മറ്റൊന്നില്‍ ആറാം പ്രതിയുമായി പിടിയിലായി നാഗര്‍കോവില്‍ ജയിലില്‍ കഴിയവേ ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങിയ തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം റഷീദ് (48) ആണ് 17 വര്‍ഷങ്ങള്‍ക്കുശേഷം പൂക്കോട്ടുംപാടം ചുള്ളിയോടുനിന്ന് പിടിയിലായത്.
ജാമ്യത്തിലിറങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കുമുമ്പ് ചുള്ളിയോടുനിന്ന് വിവാഹം കഴിച്ച് ടാപ്പിങ് ജോലി ചെയ്ത് കുടുംബസമേതം കഴിയുകയായിരുന്നു. ഇതിനിടെ വിദേശത്തേക്കും ജോലി തേടി പോയി. അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പാശ്ചാത്തലത്തെക്കുറിച്ച് പൂക്കോട്ടുംപാടം സി.ഐ. സുകുമാരന്‍ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ.മാരായ എം. അസൈനാര്‍, ശശികുമാര്‍, എസ്.സി.പി.ഒ.മാരായ ശ്യാംകുമാര്‍, സൂര്യകുമാര്‍, അജീഷ്, ലിജീഷ്, നൗഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. വിവരമറിഞ്ഞ് പൂക്കോട്ടുംപാടത്തെത്തിയ ഭൂതപാണ്ടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കാനായി പ്രതിയെ ഏറ്റുവാങ്ങി.
Content Highlights: tamilnadu nagarcoil double murder case accused arrested from malappuram kerala after 17 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..