സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കൊപ്പം നിലത്തിരുന്ന് ഉച്ചഭക്ഷണം കഴിച്ച് തമിഴ്‌നാട് ജയില്‍ ഡി.ജി.പി.


ജയിലിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും തടവുകാരുടെ പ്രശ്‌നങ്ങളും നേരിട്ടറിയാന്‍വേണ്ടിയാണ് അമരേഷ് പൂജാരി എത്തിയത്. പരിശോധന പൂര്‍ത്തിയായപ്പോഴേക്കും ഊണ്‍ തയ്യാറായിരുന്നു. തുടര്‍ന്ന് അദ്ദേഹം തടവുകാര്‍ക്കൊപ്പം നിലത്തിരുന്ന് ഉച്ചയൂണ് കഴിച്ചു. 

പുഴൽ സെൻട്രൽജയിലിൽ തടവുകാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ഡി.ജി.പി. അമരേഷ് പൂജാരി

ചെന്നൈ: തടവുകാര്‍ക്കൊപ്പം നിലത്തിരുന്ന് ഉച്ചയൂണുണ്ട് തമിഴ്നാട് ജയില്‍ ഡി.ജി.പി. അമരേഷ് പൂജാരി. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കൊപ്പമാണ് അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചത്. തമിഴ്നാട്ടിലെ ജയിലുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ജയില്‍മേധാവി തടവുപുള്ളികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതെന്ന് ജയില്‍വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ജയിലിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും തടവുകാരുടെ പ്രശ്‌നങ്ങളും നേരിട്ടറിയാന്‍വേണ്ടിയാണ് അമരേഷ് പൂജാരി എത്തിയത്. പരിശോധന പൂര്‍ത്തിയായപ്പോഴേക്കും ഊണ്‍ തയ്യാറായിരുന്നു. തുടര്‍ന്ന് അദ്ദേഹം തടവുകാര്‍ക്കൊപ്പം നിലത്തിരുന്ന് ഉച്ചയൂണ് കഴിച്ചു.



ജയിലിലെ സൗകര്യത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഡി.ജി.പി. തടവുകാരോട് നേരിട്ടു സംസാരിച്ചുവെന്നും നവീകരണജോലികള്‍ നടത്തുമെന്നു ഉറപ്പുനല്‍കിയാണ് മടങ്ങിയതെന്നും ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റവാളികളെ തടവിലാക്കാനുള്ള ഇടം മാത്രമല്ല ജയിലുകളെന്നും അവിടെ തിരുത്തല്‍നടപടികള്‍ കൊണ്ടു വരാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അമരേഷ് പൂജാരി പറഞ്ഞു. ജയിലിലെ അടുക്കള, ആശുപത്രി, തടവുകാര്‍ ജോലിചെയ്യുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും അദ്ദേഹം പരിശോധിച്ചു. സംസ്ഥാനത്തെ എല്ലാ ജയിലുകളും സന്ദര്‍ശിക്കുമെന്നും അമരേഷ് പൂജാരി പറഞ്ഞു.

Content Highlights: tamilnadu jail dgp visited puzhal central jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented