3000 രൂപയുടെ 20 ജീന്‍സുകള്‍, കൂട്ടിയിട്ട കത്തികള്‍; യുവാവ് തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ ടീം അംഗം


പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

പത്തനംതിട്ട: തോക്കുമായി പത്തനംതിട്ട നഗരത്തില്‍നിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയ യുവാവ് ചോദ്യംചെയ്യലില്‍ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പത്തനംതിട്ട ആനപ്പാറ സ്വദേശിയായ നൗഫല്‍ തമിഴ്‌നാട്ടിലുള്ള ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ്.

നിറതോക്കുമായി വാടകവീട്ടില്‍നിന്ന് പിടിയിലായ ഇയാളെ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍മഹാജന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. തമിഴ്‌നാട്ടിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയാണ് ഇയാളെന്ന് സമ്മതിച്ചു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ ഭാഗമായി 2015 ഓഗസ്റ്റ് 23 രാത്രി ഒരുവീട്ടിലെ രണ്ടുപേരെയാണ് വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ചുകൊന്നത്. സ്വര്‍ണപ്പണയത്തിന്മേല്‍ പണം കടം കൊടുക്കുന്നധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയും മാനേജരെയും വകവരുത്താനായിരുന്നു ഒമ്പതംഗസംഘത്തിന് ക്വട്ടേഷന്‍ കിട്ടിയത്. സ്ഥാപനഉടമയുടെ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ ആദ്യം ഇറങ്ങിവന്നത് ഒരു സ്ത്രീയായിരുന്നു. ആദ്യം ഇവരുടെ വായില്‍ തുണിതിരുകി ശ്വാസംമുട്ടിച്ച് കൊന്നശേഷം സ്ഥാപന ഉടമയെയും ഇതേരീതിയില്‍ വകവരുത്തി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. വീടിനുള്ളില്‍കടന്ന് കൊലനടത്തിയ മൂവരില്‍ ഒരാള്‍ നൗഫല്‍ ആയിരുന്നെന്നു വെളിവായിട്ടുണ്ട്.

ഒന്നേകാല്‍ലക്ഷം രൂപ മാത്രമാണ് തനിക്ക് കിട്ടിയതെന്നാണ് ഇയാള്‍ പറയുന്നത്. എല്ലാ പ്രതികളെയും തമിഴ്‌നാട് പോലീസ് അന്വേഷണസംഘം പിടികൂടുകയുണ്ടായി. കൊല്ലപ്പെട്ട വീട്ടുടമസ്ഥന്റെ കിടപ്പുമുറിയുടെ മെത്തയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ കണ്ണില്‍പ്പെട്ടില്ല.

എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീട്ടിലാണ് നൗഫല്‍ ഒരു വര്‍ഷമായി താമസിക്കുന്നത്. തമിഴ്‌നാട്ടിലുള്ള സംഘത്തിലെ അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസിന് ബോധ്യപ്പെട്ടു. താമസസ്ഥലത്ത് 3000 രൂപ വിലവരുന്ന 20 ജീന്‍സുകളാണുണ്ടായിരുന്നത്. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍, മുന്തിയ ഇനം ഷൂസുകള്‍, ഗ്ലൗസുകള്‍, രണ്ടര ലക്ഷം രൂപ വിലവരുന്ന രണ്ട് ബൈക്കുകള്‍ എന്നിവയും കണ്ടെടുത്തു. മുറിയില്‍ കൂട്ടിയിട്ടനിലയില്‍ കത്തികള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.

Content Highlights: tamilnadu goonda gang member arrested in pathanamthitta

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented