ദുരഭിമാനക്കൊല: ഒന്നുമറിയില്ല, വീഡിയോയിലുള്ളതും താനല്ല, കൂറുമാറി കാമുകി; കോടതിയലക്ഷ്യനടപടി


ഗോകുല്‍രാജിനൊപ്പം നടന്നുവരുന്ന വീഡിയോ ദൃശ്യം കാണിച്ചപ്പോള്‍ അതിലുള്ളത് താനല്ലെന്ന് സ്വാതി പറഞ്ഞതും കോടതിയലക്ഷ്യത്തിന് കാരണമായി.

File Photo

ചെന്നൈ: പ്രണയത്തിന്റെപേരില്‍ ദളിത് യുവാവിനെ കൊന്ന കേസില്‍ കൂറുമാറിയ കാമുകിയും പ്രധാന സാക്ഷിയുമായ യുവതിക്കെതിരേ കോടതിയലക്ഷ്യ നടപടി. സേലം സ്വദേശിയായ ഗോകുല്‍രാജ് കൊല്ലപ്പെട്ട കേസിലെ സാക്ഷിയായ സ്വാതിക്കെതിരേയാണ് കോടതിയലക്ഷ്യക്കേസ് എടുത്തത്. ഗോകുല്‍രാജിനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച സ്വാതി അന്വേഷണസമയത്ത് നല്‍കിയ മൊഴി മാറ്റുകയായിരുന്നു. ഗോകുല്‍രാജിനൊപ്പം നടന്നുവരുന്ന വീഡിയോ ദൃശ്യം കാണിച്ചപ്പോള്‍ അതിലുള്ളത് താനല്ലെന്ന് സ്വാതി പറഞ്ഞതും കോടതിയലക്ഷ്യത്തിന് കാരണമായി.

കേസില്‍ ഗൗണ്ടര്‍ സമുദായനേതാവായ യുവരാജടക്കം 10 പേര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും ജീവപര്യന്തം, വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് ഗോകുല്‍രാജിന്റെ അമ്മയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലുകള്‍ പരിഗണിച്ച കോടതി സ്വാതിയുടെ കൂറുമാറ്റത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിടുകയുമായിരുന്നു.

നവംബര്‍ 24-ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ബാഹ്യസമ്മര്‍ദത്തെത്തുടര്‍ന്നാണ് സ്വാതി കൂറുമാറിയതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് എം.എസ്. രമേഷും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേശും ചേംബറിലേക്കു വിളിച്ച് ചോദിച്ചിട്ടും തുറന്നുപറയാന്‍ സ്വാതി തയ്യാറായില്ല. കൂറുമാറിയതിനുള്ള കാരണമെങ്കിലും പറയണമെന്നും അല്ലെങ്കില്‍ കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയ കോടതി കുറച്ചുദിവസത്തിനുശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചു.

ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരായപ്പോഴും മുന്‍നിലപാട് ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടിയെടുത്തത്. സാക്ഷികള്‍ കൂറുമാറുന്നത് ഇത്തരത്തിലുള്ള പ്രധാന കേസുകളില്‍ നീതി നടപ്പാക്കുന്നതിന് വിഘാതമാകുന്നെന്ന് കോടതി നിരീക്ഷിച്ചു.

2015 ജൂണ്‍ 23-ന് തിരുച്ചെങ്കോട് ക്ഷേത്രത്തില്‍ സ്വാതിക്ക് ഒപ്പം ദര്‍ശനം നടത്തിയതിനുശേഷം പുറത്തിറങ്ങിയ ഗോകുല്‍ രാജിനെ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. അടുത്തദിവസം തലയറത്ത നിലയില്‍ മൃതദേഹം റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തി.

Content Highlights: tamilnadu gokulraj swathi case honour killing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented