13-കാരിക്ക് പീഡനം: ഏഴ് സ്ത്രീകള്‍ക്ക് ജീവപര്യന്തം, 13 പേര്‍ക്ക് 20 വര്‍ഷം തടവ്


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പോലീസ് ഇൻസ്‌പെക്ടർ പുകഴേന്തിയെ വിധികേട്ടതിന് ശേഷം കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ചെയ്ത കേസില്‍ മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം 13 പേര്‍ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇതേ കേസില്‍ഏഴ് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് ജീവപര്യന്തം ശിക്ഷയും ചെന്നൈയിലെ പോക്‌സോ കോടതി വിധിച്ചു.

രണ്ട് വര്‍ഷം മുമ്പാണ് വണ്ണാരപ്പേട്ട് സ്വദേശിയായ 13 കാരിയെ പീഡിപ്പിച്ച കേസില്‍ 26 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇതില്‍ 22 പേര്‍ അറസ്റ്റിലായി. നാല് പേര്‍ ഒളിവിലാണ്. പ്രതികളില്‍ ഒരാള്‍ മരിച്ചതിനാല്‍ 21 പേര്‍ക്കെതിരേയാണ് ശിക്ഷ വിധിച്ചത്.



എന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്നു സി. പുകഴേന്തി, ബി.ജെ.പി. പ്രദേശിക നേതാവ് രാജേന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകനായ വിനോബാജി തുടങ്ങിയ 13 പേര്‍ക്കാണ് 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഷഹീദ ബാനു അടക്കം കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച എട്ട് പേര്‍ക്കാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. ഇവരില്‍ ഏഴ് പേരും സ്ത്രീകളാണ്. പ്രതികളില്‍നിന്ന് ആകെ 7,01,000 രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് 2020 നവംബറിലാണ് വണ്ണാപ്പേട്ടുള്ള വനിതാ പോലീസ് കേസെടുത്തത്. ബന്ധുവായ ഷഹിദ ബാനുവിന്റെ നേതൃത്വത്തില്‍ കുട്ടിയെ നിര്‍ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുന്നു എന്നായിരുന്നു പരാതി. 100 ലേറെ പേര്‍ കുട്ടിയെ പീഡിപ്പിച്ചതായിട്ടായിരുന്നു സംശയിച്ചിരുന്നത്. പോലീസ് അന്വേഷണത്തില്‍ 26 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്‍സ്പെക്ടര്‍ പുകഴേന്തിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതികളായ നാല് പേരെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. പിടിയിലായ 22 പേരില്‍ മാരീശ്വരനാണ് വിചാരണയ്ക്കിടെ മരിച്ചത്.

Content Highlights: tamilnadu girl gang rape case court verdict


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented