കാര്‍ വാങ്ങാനും കട നടത്താനും കടം വാങ്ങി, ബാധ്യത 80 ലക്ഷം രൂപ; കൂട്ടമരണത്തില്‍ അന്വേഷണം


Screengrab: Youtube.com/Sun News

ചെന്നൈ: പല്ലാവരം പൊഴിച്ചല്ലൂരില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യചെയ്തതിനു പിന്നില്‍ 80 ലക്ഷം രൂപയുടെ കടബാധ്യതയായിരുന്നുവെന്ന് പോലീസ്. ഐ.ടി. ജീവനക്കാരന്‍ പ്രകാശ്(41), ഭാര്യ ഗായത്രി (39), മകള്‍ നിത്യശ്രീ (13), ഹരികൃഷ്ണന്‍ (എട്ട്) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീടു നിര്‍മിക്കാന്‍ പ്രകാശ് പലയിടങ്ങളില്‍നിന്നായി 80 ലക്ഷംരൂപ കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ കാര്‍ വാങ്ങാനും, ഭാര്യയുടെ പച്ചമരുന്ന് വില്‍പ്പനക്കട മെച്ചപ്പെടുത്താനും കടം വാങ്ങി. അമിതപലിശ കാരണം തിരിച്ചടവ് ഏറെ പ്രയാസപ്പെട്ടു. പുതുതായി പണിത വീട് വാടകയ്ക്കു നല്‍കി കുറഞ്ഞ വാടകയുള്ള വീട്ടിലേക്ക് പ്രകാശും കുടുംബവും മാറി.

Also Read

ക്വട്ടേഷൻ ബലാത്സംഗം: ചോരയൊലിച്ച് യുവതി, ...

കട്ടിങ് മെഷീൻ വാങ്ങി, വിവാഹവാർഷിക ദിനത്തിൽ ...

ഭാര്യയേയും മക്കളേയും മയക്കുഗുളിക നല്‍കി ഉറക്കിയ ശേഷമായിരിക്കും പ്രകാശ് കൊല നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. വീട്ടില്‍നിന്ന് കേക്കും ശീതള പാനീയങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു.

Content Highlights: tamilnadu family death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented