പ്രതീകാത്മക ചിത്രം/മാതൃഭൂമി
ചെന്നൈ: മധുരയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ അധ്യാപിക ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ അന്വേഷണം വിപുലപ്പെടുത്തി തമിഴ്‌നാട് സൈബര്‍ സെല്‍. അധ്യാപികയും വിദ്യാര്‍ഥികളും തമ്മിലുള്ള ഗ്രൂപ്പ് സെക്‌സ് വീഡിയോ അധ്യാപികയുടെ കാമുകന്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച അന്വേഷണം സൈബര്‍ സെല്‍ ഊര്‍ജിതമാക്കിയത്.
മധുരയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ 42-കാരി 16 വയസ്സുള്ള മൂന്ന് വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. അധ്യാപികയുടെ കാമുകനായ 39-കാരനാണ് ഈ വീഡിയോ ചിത്രീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയെയും കാമുകനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
അതേസമയം, അധ്യാപികയുടെ ഗ്രൂപ്പ് സെക്‌സ് വീഡിയോ പണം സമ്പാദിക്കാനായി രാജ്യാന്തര അശ്ലീല വെബ്‌സൈറ്റുകളിലടക്കം അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നത് പോലീസ് പരിശോധിച്ചുവരികയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. അധ്യാപികയുടെയും വിദ്യാര്‍ഥികളുടെയും വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ഡി.ജി.പി. കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മധുര സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനും പ്രതികരിച്ചു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അധ്യാപിക 2010-ലാണ് വ്യാപാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളുമായും ഇവര്‍ ബന്ധം സ്ഥാപിച്ചു. അടുത്തിടെ മൂന്ന് വിദ്യാര്‍ഥികളെയും ഇവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികചൂഷണത്തിനിരയാക്കുകയായിരുന്നു. കാമുകനായ വ്യാപാരിയാണ് വിദ്യാര്‍ഥികള്‍ അറിയാതെ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഈ വീഡിയോ ചില സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തതായും പോലീസിന്റെ ചോദ്യംചെയ്യലില്‍ കാമുകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ വീഡിയോ ലഭിച്ചവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ആവശ്യമെങ്കില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Content Highlights: tamilnadu cyber cell probes about madurai school teacher and students video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..