സിനിമാപ്രവര്‍ത്തകയെ ഹോട്ടല്‍മുറിയില്‍വെച്ച് ബലാത്സംഗം ചെയ്തു; വ്യവസായിക്കെതിരേ കേസ് 


പ്രതീകാത്മക ചിത്രം / AFP

ബെംഗളൂരു: സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസില്‍ പീഡനപരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

തമിഴ്‌നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് പത്തിനാണ്‌ യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷമാണ് പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ഐപിസി 376 പ്രകാരം വ്യവസായിക്കെതിരേ കേസെടുത്ത പൊലീസ് അന്വേഷണം ശക്തമാക്കിയതായും അറിയിച്ചു. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ വ്യവസായിയെ പിടികൂടാന്‍ ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

Content Highlights: T.N. based businessman booked for raping woman in Bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented