ഡേറ്റിങ് ആപ്പിലൂടെ പരിചയം, യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നീന്തല്‍ താരങ്ങള്‍ പിടിയില്‍


പ്രതീകാത്മക ചിത്രം/മാതൃഭൂമി

ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ നഴ്സായ 22- കാരിയായ കൂട്ടബലാത്സംഗം ചെയ്ത നാല് നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശികളായ രജത് (26), യോഗേഷ് കുമാര്‍ (24), ദേവ് സരോഹ (25), ശിവ് റാണ (25) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ നീന്തല്‍ പരിശീലനം നടത്തിവരുന്നവരാണിവര്‍.

കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം. ഡേറ്റിങ്ങ് ആപ്പിലൂടെ രജത് പരിചയപ്പെട്ട യുവതിയെ ഇയാള്‍ താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍വെച്ച് കണ്ടുമുട്ടി യുവതിയും രജതും ഭക്ഷണത്തിനുശേഷം താമസിക്കുന്ന മുറിയിലെത്തുകയായിരുന്നു. ഇതേമുറിയിലായിരുന്നു രജതിന്റെ സുഹൃത്തുക്കളായ യോഗേഷ് കുമാറും ദേവ് സരോഹയും ശിവ് റാണയും താമസിച്ചിരുന്നത്. നാലുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

രാത്രി ഏറെ വൈകി സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് യുവതി താമസസ്ഥലത്തേക്ക് പോയത്. തൊട്ടടുത്തദിവസംതന്നെ സഞ്ജയ് നഗര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവതി പരാതിനല്‍കിയ വിവരമറിഞ്ഞതോടെ നാലുപേരും താമസസ്ഥലത്തുനിന്ന് മുങ്ങി. ഇവരുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നഗരത്തിലെ വിവിധപ്രദേശങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്.

രജതും ശിവ് റാണയും മൂന്നുമാസംമുമ്പാണ് നഗരത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടുപേര്‍ രണ്ടാഴ്ചമുമ്പാണ് നഗരത്തിലേക്ക് പരിശീലനത്തിന് വന്നത്. ഡല്‍ഹിയില്‍ വിവിധ നീന്തല്‍ മത്സരങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നതായാണ് പോലീസിന്റെ നിഗമനം. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബെംഗളൂരു നോര്‍ത്ത് ഡി.സി.പി. വിനായക് പാട്ടീല്‍ പറഞ്ഞു.

Content Highlights: swimmers arrested by bengaluru police for gangrape woman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented