സ്വപ്‌ന എറണാകുളത്തേക്ക് താമസം മാറി, വരാപ്പുഴ സ്റ്റേഷനിലെത്തി ഒപ്പിട്ടു; സുരക്ഷയ്ക്ക് പോലീസുകാര്‍


1 min read
Read later
Print
Share

സ്വപ്‌ന സുരേഷ് | ഫയൽചിത്രം | ഫോട്ടോ: ഇ.എസ്. അഖിൽ/മാതൃഭൂമി

വരാപ്പുഴ(കൊച്ചി): നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് എറണാകുളം വടക്കന്‍ പറവൂരിനടുത്ത് കൂനമ്മാവിലുള്ള വാടകവീട്ടില്‍ താമസം തുടങ്ങി. ഞായറാഴ്ച രാവിലെ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തി എസ്.എച്ച്.ഒ. സജീവ്കുമാര്‍ മുമ്പാകെ ഇവര്‍ ഒപ്പിട്ടു. തുടര്‍ന്നാണ് പുതിയ വീട്ടിലേക്ക് താമസത്തിനായി എത്തിയത്.

സ്വപ്ന താമസിക്കുന്ന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസം എത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ പ്രകാരമാണ് പുതിയ താമസസ്ഥലമായ കൂനമ്മാവ് ഉള്‍പ്പെടുന്ന വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയത്. വീട്ടില്‍ ഒരു പോലീസ് ഓഫീസര്‍ അടക്കം മൂന്നുപേരെ സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സ്വപ്നയ്ക്കും മകനും അമ്മയ്ക്കും വധഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിനെ നിയോഗിച്ചിട്ടുള്ളത്.

Content Highlights: swapna suresh shifted to her new rental home in north paravur eranakulam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ലിന്‍സി, ജെസ്സില്‍

2 min

ഷെയർമാർക്കറ്റിൽ നാലരക്കോടി, പണം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതിലെ ദേഷ്യം, കലാശിച്ചത് കൊലയില്‍

Jun 6, 2023


kozhikode railway station

1 min

കോഴിക്കോട്ട് ട്രെയിനിന് തീവെക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയിൽ

Jun 5, 2023


neethumol unni

1 min

സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഭക്ഷണവും നല്‍കിയില്ല; യുവതി തൂങ്ങി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

Jun 6, 2023

Most Commented