സ്‌പേസ് പാര്‍ക്കിലെ ജോലി: സ്വപ്‌നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ ആള്‍ അറസ്റ്റില്‍


സ്വപ്ന സ്‌പേസ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്വപ്ന സുരേഷ്, പിടിയിലായ പ്രതി, സർട്ടിഫിക്കറ്റ് | Photot: മാതൃഭൂമി, Screengrab

തിരുവനന്തപുരം: സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആൾ പിടിയിൽ. അംബേദ്കർ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ സച്ചിൻ ദാസിനെയാണ് പഞ്ചാബിൽ നിന്ന് കൺടോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌പേസ് പാർക്കിൽ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ സ്വപ്ന സ്‌പേസ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് വ്യക്തമായിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി നൽകിയതിന് പിന്നിൽ പഞ്ചാബിലെ അമൃത്സർ സ്വദേശി സച്ചിൻദാസാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ അമൃത്സറിൽ നിന്ന് കൺടോൺമെന്റ് പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. ട്രെയിൻ വഴി ഇയാളെ പോലീസ് നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തോളമായി അന്വേഷണം നടക്കുകയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ അന്വേഷണം നീണ്ടു പോയി.



Content Highlights: swapna suresh fake degree certificate - one arrested in punjab


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented