സ്വപ്‌ന സുരേഷ്, ഷാജ് കിരൺ | ഫയൽചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ്. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇ.ഡി. നോട്ടീസ് നല്‍കിയിരിക്കുന്നത്.
കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം ഷാജ് കിരണ്‍ നിഷേധിച്ചിരുന്നു.
നേരത്തെ കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചനാക്കേസില്‍ പ്രത്യേക അന്വേഷണസംഘവും ഷാജ് കിരണിനെ ചോദ്യംചെയ്തിരുന്നു. രണ്ടുതവണയാണ് പ്രത്യേക അന്വേഷണസംഘം ഇയാളില്‍നിന്ന് മൊഴിയെടുത്തത്. ഇതിനുപിന്നാലെയാണ് ഇ.ഡി.യും ഷാജ് കിരണിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
അതിനിടെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ തിങ്കളാഴ്ചയും ഇ.ഡി. ചോദ്യംചെയ്യും. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ഇ.ഡി. വീണ്ടും ചോദ്യംചെയ്യുന്നത്.
Content Highlights: swapna suresh case enforcement directorate will interrogate shaj kiran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..