സതീശൻ
തിരുവല്ല: 300 ഗ്രാം കഞ്ചാവുമായി വില്പനക്കാരന്‍ കുറ്റൂര്‍ ശാസ്താംനട കോട്ടപ്പുറം സതീശന്‍ (38) എക്സൈസിന്റെ വലയിലായി. 10 ഗ്രാം വീതമുള്ള 30 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരുപായ്ക്കറ്റ് 1000 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.
തിരുവല്ല, ചെങ്ങന്നൂര്‍, പായിപ്പാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സതീശന്റെ കഞ്ചാവ് വില്പന. ആവശ്യക്കാര്‍ക്കിടയില്‍ 'സ്വന്തം അളിയന്‍' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
മുന്‍കൂട്ടി പണം വാങ്ങിയശേഷം കോഡുഭാഷകള്‍ ഉപയോഗിച്ചാണ് വാങ്ങേണ്ട സ്ഥലത്തെക്കുറിച്ചുള്ള സൂചനകള്‍ കൈമാറിയിരുന്നത്. മുമ്പും കഞ്ചാവ് കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫീസര്‍ അരുണ്‍ കൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ വി. രതീഷ് എന്നിവരും പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: swantham aliyan arrested for ganja sales in thiruvalla
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..