രഹസ്യബന്ധമെന്ന് സംശയം; ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ഭാര്യ


ജോലിസ്ഥലത്ത് മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്നായിരുന്നു പ്രിയയുടെ സംശയം.

പ്രതീകാത്മക ചിത്രം

ചെന്നൈ: മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ പുതുപ്പാട്ടു സ്വദേശിയായ തങ്കരാജി(32)നാണ് ഭാര്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ പ്രിയ(29)ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

മൊബൈല്‍ ഫോണ്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന കമ്പനിയില്‍ സൂപ്പര്‍വൈസറായ തങ്കരാജും പ്രിയയും ഏഴുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഉണ്ട്. എന്നാല്‍ ജോലിസ്ഥലത്ത് മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്നായിരുന്നു പ്രിയയുടെ സംശയം. ഇതേച്ചൊല്ലി വഴക്കിടുന്നതും പതിവായിരുന്നു.

ചൊവ്വാഴ്ച രാത്രിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെ തങ്കരാജ് ഉറങ്ങാന്‍ പോയി. തുടര്‍ന്നാണ് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് പ്രിയ തിളച്ച വെള്ളം ഒഴിച്ചത്.

Also Read

യഥാർഥപ്രായം മറച്ചുവെച്ച് വിവാഹം, ലൈംഗികബന്ധം ...

'ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് ...

നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് തങ്കരാജിനെ വലാജ്‌പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയുടെ ആക്രമണത്തില്‍ യുവാവിന് 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍പ്രകാരം പ്രിയക്കെതിരേ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും കാവേരിപ്പക്കം പോലീസ് അറിയിച്ചു.

Content Highlights: suspect on extra marital affair woman pours hot water on husband's genitals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented