നീലച്ചിത്രക്കേസ്: വ്യവസായി രാജ് കുന്ദ്രയ്ക്ക് അറസ്റ്റില്‍നിന്ന് സംരക്ഷണം, സുപ്രീംകോടതി ഉത്തരവ്


രാജ് കുന്ദ്ര | Photo: AFP

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ്കുന്ദ്രയക്ക് അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കി സുപ്രീംകോടതി ഉത്തരവിട്ടു. നാലാഴ്ച സമയത്തേക്കാണ് കുന്ദ്രയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞത്. കുന്ദ്രയുടെ ഹര്‍ജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാജ് കുന്ദ്ര സുപ്രീംകോടതിയെ സമീപിച്ചത്. അശ്ലീലവീഡിയോകള്‍ വിതരണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്ട് ഉള്‍പ്പെടെ ചുമത്തിയായിരുന്നു എഫ്.ഐ.ആര്‍. നടിമാരായ ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ തുടങ്ങിയവരാണ് സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മറ്റുപ്രതികള്‍.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് രാജ് കുന്ദ്ര സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ വിനീത് ശരണ്‍, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് കുന്ദ്രയുടെ അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. ഹര്‍ജിയില്‍ ഇനി നാലാഴ്ച കഴിഞ്ഞ് വാദം കേള്‍ക്കുമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നുമായിരുന്നു ഉത്തരവ്. അഭിഭാഷകരായ ശക്തി പാണ്ഡെയും പ്രശാന്ത് പാട്ടീലും രാജ്കുന്ദ്രയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി.

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ രാജ് കുന്ദ്രയെ മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് രണ്ട് മാസം മുമ്പാണ് ജാമ്യം ലഭിച്ചത്.

Content Highlights: supreme court grants protection from arrest for raj kundra in porn film racket case



Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented