കോഴിക്കോട്ട് സ്‌കൂട്ടര്‍ തടഞ്ഞ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


മോചിതനായ മുഹമ്മദ് അഷ്റഫ്

കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാപാരിയെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി. തച്ചംപൊയില്‍ ആവേലം മുരിങ്ങുംപുറായില്‍ മുഹമ്മദ് അഷ്‌റഫിനെയാണ് രണ്ട് വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

മുന്‍ പ്രവാസിയായ അഷ്‌റഫ്, മുക്കത്ത് സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയാണ്. കഴിഞ്ഞദിവസം രാത്രി കടയടച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് രണ്ട് കാറുകളിലെത്തിയ സംഘം അഷ്‌റഫിനെ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. സ്‌കൂട്ടര്‍ റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു.



സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണെന്നാണ് സൂചന. അഷ്‌റഫിന്റെ ബന്ധുവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന കൊടിയത്തൂര്‍ സ്വദേശികളാണ് തട്ടിക്കൊണ്ടുപോയതെന്നും വിവരങ്ങളുണ്ട്. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.


Content Highlights: super market owner kidnapped in thamarassery kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented