സാമ്പത്തിക തട്ടിപ്പ്: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി


ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് മാത്രമല്ല, ഇവരുടെ ബന്ധുക്കള്‍ക്കും സുകേഷ് ചന്ദ്രശേഖര്‍ വലിയ തുകകള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.

Photo: Instagram|jacquelinef143

ന്യൂഡല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി.യുടെ നടപടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിന് വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നല്‍കിയ 15 ലക്ഷം രൂപയുമാണ് ഇ.ഡി. കണ്ടുകെട്ടിയത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായതിന് പിന്നാലെയാണ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍നിന്ന് ഏകദേശം 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രതി നടിക്ക് നല്‍കിയിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു. സുകേഷില്‍നിന്ന് ഒന്നരലക്ഷം ഡോളറും വിവിധ സമ്മാനങ്ങളും ലഭിച്ചതായി ചോദ്യംചെയ്യലില്‍ നടിയും സമ്മതിച്ചു. ഒമ്പത് ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും 52 ലക്ഷത്തിന്റെ കുതിരയും ആഭരണങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു മിനി കൂപ്പര്‍ കാര്‍ സുകേഷ് സമ്മാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് തിരികെ നല്‍കിയെന്നായിരുന്നു നടിയുടെ മറുപടി.

അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് മാത്രമല്ല, ഇവരുടെ ബന്ധുക്കള്‍ക്കും സുകേഷ് ചന്ദ്രശേഖര്‍ വലിയ തുകകള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. എന്നാല്‍ തങ്ങള്‍ രണ്ടുപേരും പ്രണയത്തിലാണെന്നും ജാക്വിലിന് നല്‍കിയ സമ്മാനങ്ങള്‍ ഒരു കാമുകിയ്ക്ക് നല്‍കിയ ഉപഹാരങ്ങള്‍ മാത്രമാണെന്നും ജയിലില്‍നിന്നയച്ച കത്തിലൂടെ സുകേഷ് പ്രതികരിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാക്വിലിന് പങ്കില്ലെന്നും നടിക്കും അവരുടെ ബന്ധുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കിയത് സാധാരണ കാര്യം മാത്രമാണെന്നുമാണ് ഇയാളുടെ അവകാശവാദം..

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു.

ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്. തുടര്‍ന്ന് നടിയെയും ഇ.ഡി. ചോദ്യംചെയ്തിരുന്നു.

Content Highlights: sukesh chandrasekhar 200 crore fraud case ed attached actor jacqueline fernandez assets


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented