പ്രണയം തകർന്ന യുവതി ആത്മഹത്യചെയ്യാൻ പാലത്തിൽ കയറി; വാട്സാപ്പ് കോളിലൂടെ പോലീസിന്റെ രക്ഷാപ്രവർത്തനം


ഫോട്ടോയിൽ യുവതി നിൽക്കുന്ന സ്ഥലം ഐത്തലയാണെന്ന നിഗമനത്തിൽ പോലീസ് അവിടേക്ക് നീങ്ങിയിരുന്നു. എന്നാൽ, വലിയ പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പറഞ്ഞതോടെ ഉടൻ ജീപ്പ് അതിവേഗം ഓടിച്ച് പാലത്തിലെത്തി. ഈ സമയവും ഫോൺ കട്ട് ചെയ്യാതെ സംസാരിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം | Photo: AFP

റാന്നി: കാമുകൻ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ റാന്നി വലിയപാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച യുവതിയെ പോലീസ് തന്ത്രപരമായി രക്ഷിച്ചു. വാട്‌സാപ്പ് കോളിലൂടെ ഇവരുമായി 15 മിനിറ്റോളം സംസാരിച്ച് പോലീസ് അതിവേഗം പാലത്തിലെത്തുകയായിരുന്നു. പോലീസ് ജീപ്പ് കണ്ട് നദിയിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെ സി.പി.ഒ.മാരായ എൽ.ടി.ലിജു, അഞ്ജന, ജോണ്ടി എന്നിവർ ചേർന്നാണ് രക്ഷിച്ചത്. കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ നഖംകൊണ്ട് ലിജുവിന് നിസ്സാരപരിക്കേറ്റു.

ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരിക്കാരിയായ 22-കാരിയാണ് നദിയിൽ ചാടാൻ ശ്രമിച്ചത്. റാന്നി സ്വദേശിയുമായി ഇവർ നാലുവർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇപ്പോൾ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നറിഞ്ഞാണ് യുവതി റാന്നിയിലെത്തിയത്. പാലത്തിനരികിലെത്തി ചാടാൻ തുടങ്ങുകയാണെന്നറിയിച്ച് ഇവർ കാമുകന് സന്ദേശവും പാലത്തിൽ നിൽക്കുന്നതിന്റെ ചിത്രവും അയച്ചു. അവർ അതുടനെ പോലീസിന്‌ കൈമാറി. സ്റ്റേഷനിൽ ഫോൺ എടുത്ത സി.പി.ഒ. ലിജു മറ്റ് രണ്ടുപേർക്കുമൊപ്പം പാലത്തിലെത്തി. അവിടെ യുവതിയെ കാണാത്തതിനാൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് വാട്‌സാപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു. ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. തുടർച്ചയായി ശ്രമിച്ചപ്പോൾ ഫോൺ എടുത്തു.

ഫോട്ടോയിൽ യുവതി നിൽക്കുന്ന സ്ഥലം ഐത്തലയാണെന്ന നിഗമനത്തിൽ പോലീസ് അവിടേക്ക് നീങ്ങിയിരുന്നു. എന്നാൽ, വലിയ പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പറഞ്ഞതോടെ ഉടൻ ജീപ്പ് അതിവേഗം ഓടിച്ച് പാലത്തിലെത്തി. ഈ സമയവും ഫോൺ കട്ട് ചെയ്യാതെ സംസാരിക്കുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതും യുവതി കൈവരിയുടെ മുകളിൽക്കയറി ചാടാൻശ്രമിച്ചു. ഈ സമയം, ലിജു ജീപ്പിൽനിന്ന് ചാടിയിറങ്ങി ഇവരെ ബലമായി പിടിച്ചു. അഞ്ജനയും ജോണ്ടിയും ഓടിയെത്തി. മൂവരും ചേർന്ന് കുതറി വെള്ളത്തിലേക്ക് ചാടാൻശ്രമിച്ച യുവതിയെ ബലമായി ജീപ്പിൽ കയറ്റി. പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കിൽ ഇവർ നദിയിലേക്ക് ചാടുമായിരുന്നു.

യുവതിയെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പോലീസ് ടീം. വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ അവർക്കൊപ്പമയച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കാമുകനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനും പോലീസ് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: suicide attempt - police rescue woman through whatsapp call


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented