തട്ടുകട ഒഴിപ്പിക്കാനെത്തി, പെട്രോളില്‍ കുളിച്ച് യുവാക്കളുടെ ആത്മഹത്യാഭീഷണി; പാടുപെട്ട് പോലീസ്


പ്രതീകാത്മക ചിത്രം

കൊച്ചി: പനമ്പിള്ളിനഗറില്‍ തട്ടുകട ഒഴിപ്പിക്കാനെത്തിയ കോര്‍പ്പറേഷന്‍, പോലീസ് അധികൃതര്‍ക്ക് മുന്നില്‍ ആത്മഹത്യാശ്രമവുമായി യുവാക്കള്‍. കടപൊളിച്ചാല്‍ തീകൊളുത്തുമെന്ന് ആക്രോശിച്ച് കന്നാസില്‍ പെട്രോളുമായി രണ്ടുയുവാക്കള്‍ നിന്നതോടെ രണ്ടുമണിക്കൂറോളം പോലീസും പനമ്പിള്ളി നഗറും മുള്‍മുനയിലായി. യുവാക്കളുടെ പക്കല്‍നിന്ന് പെട്രോള്‍ നിറച്ച കന്നാസ് പിടിച്ചുവാങ്ങി തട്ടുകട തത്കാലം ഒഴിപ്പിക്കില്ലെന്ന് പോലീസ് ഉറപ്പുനല്‍കിയതോടെയാണ് രംഗം ശാന്തമായത്.

കോര്‍പ്പറേഷന്‍ അധികൃതര്‍ തുടരുന്ന അനധികൃത തട്ടുകട ഒഴിപ്പിക്കലിനിടയിലാണ് വ്യാഴാഴ്ച വൈകീട്ട് യുവാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. പനമ്പിള്ളി നഗറിലെ തട്ടുകട നടത്തുന്ന ലൈസന്‍സിയുടെ ബന്ധുക്കളെന്ന് വ്യക്തമാക്കിയ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഹബീബ് റഹ്‌മാന്‍, കാളികാവ് സ്വദേശി സിന്‍സാര്‍ എന്നിവരാണ് ആത്മഹത്യാ ഭീഷണിമുഴക്കിയത്. നഗരത്തിലെ പ്രശസ്തമായ തട്ടുകടയിലാണ് സംഭവം.

അനധികൃത തട്ടുകട നീക്കാനെത്തിയ കോര്‍പ്പറേഷന്‍, ആരോഗ്യ, പോലീസ് അധികൃതര്‍ക്ക് മുന്നില്‍ പെട്രോള്‍ നിറച്ച കന്നാസുമായിനിന്ന യുവാക്കള്‍ പെട്രോള്‍ ദേഹത്തൊഴിച്ച് തട്ടുകടയില്‍ തൊട്ടാല്‍ തീ കൊളുത്തുമെന്ന് ഭീഷണിമുഴക്കി. ഇവരെ പിന്‍തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഭക്ഷണം കഴിക്കാനെത്തിയവരുള്‍പ്പെടെ എന്തുചെയ്യണമെന്നറിയാതെ നില്‍പ്പായി.

ഇതോടെ എറണാകുളം സൗത്ത് സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി. ഏറെനേരം സംസാരിക്കുകയും കടപൊളിക്കില്ലെന്ന് ഉറപ്പും നല്‍കിയതോടെ യുവാക്കള്‍ വഴങ്ങുകയായിരുന്നു. ഇതിനിടയില്‍ പെട്രോള്‍ നിറച്ച കന്നാസ് യുവാക്കളില്‍നിന്നു പിടിച്ചുവാങ്ങുകയും ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു. കുര്യാക്കോസും സ്ഥലത്തെത്തി.

തത്കാലം കട എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വഴിയോരക്കച്ചവടത്തിന് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പുലര്‍ത്താത്ത കടകളാണ് എടുക്കുന്നതെന്നും അവര്‍ പറഞ്ഞു. നിയമപ്രകാരം കട നടത്താന്‍ അനുവദിച്ചിരിക്കുന്നത് ലൈസന്‍സിക്കോ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമാണ്.

അകന്ന ബന്ധുക്കള്‍ക്കു പോലും അനുവാദമില്ലാത്തതിനാലാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ലൈസന്‍സിയായ തന്റെ പിതാവിന്റെ സഹോദരന്‍, ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയതിനാലാണ് കടയില്‍ നില്‍ക്കുന്നതെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാക്കളിലൊരാള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: suicide attempt by street food vendors in kochi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented