പ്രതീകാത്മക ചിത്രം | മാതൃഭൂമി
തിരുവനന്തപുരം: വീട്ടമ്മയെ ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ എസ്.ഐ. അശോക് കുമാറിനെതിരെയാണ് നടപടി.
പ്രായപൂര്‍ത്തിയാവാത്ത മകന്റെ പേരിലുള്ള കേസിനെന്ന പേരില്‍ വീട്ടമ്മയെ എസ്.ഐ. നിരന്തരം ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ക്കാണ് വീട്ടമ്മ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കേസില്‍നിന്നു വിദ്യാര്‍ഥിയായ മകനെ ഒഴിവാക്കിത്തരാമെന്ന പേരിലാണ് എസ്.ഐ. തുടര്‍ച്ചയായി വിളിച്ചതെന്ന് പരാതിയില്‍ പറയുന്നു. കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ വീട്ടമ്മയെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം വിളിച്ചുവെന്നും ആരോപണമുണ്ട്. ശല്യം സഹിക്കാനാവാതെ വന്നതോടെ ഫോണ്‍ റെക്കോഡ് ചെയ്ത് ഡി.സി.പി.ക്ക് പരാതി നല്‍കുകയായിരുന്നു. അതിനിടെ, ഈ കേസിന്റെ അന്വേഷണച്ചുമതല ഈ എസ്.ഐ.ക്കായിരുന്നില്ലെന്നും സ്വയമേ പ്രതിഭാഗത്തെ വിളിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
Content Highlights: sub inspector suspended for indecent phone talk with woman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..