നിലമ്പൂരിലും ആറ്റിങ്ങലിലും 'തല്ലുമാല'; ഓണാഘോഷത്തിന് പിന്നാലെ വിദ്യാര്‍ഥികളുടെ 'ഓണത്തല്ല്'


പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ട് ധരിച്ചെത്തിയത് പ്ലസ്ടു വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു.

Screengrab: Mathrubhumi News

തിരുവനന്തപുരം/മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് പിന്നാലെ തെരുവില്‍ വിദ്യാര്‍ഥികളുടെ 'ഓണത്തല്ലും'. കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂരിലും തിരുവനന്തപുരം ആറ്റിങ്ങലിലുമാണ് ഓണാഘോഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ തെരുവില്‍ തമ്മിലടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിലമ്പൂരില്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തല്ലുണ്ടാക്കിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ട് ധരിച്ചെത്തിയത് പ്ലസ്ടു വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു. ഓണാഘോഷത്തിന് മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത് വകവെയ്ക്കാതെ ചില പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വന്നു. ഇതോടെ പ്രകോപിതരായ പ്ലസ്ടു വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. സംഘര്‍ഷം സ്‌കൂളില്‍നിന്നും സമീപത്തെ റോഡിലേക്കും ടൗണിലേക്കും നീണ്ടു. തുടര്‍ന്ന് പോലീസെത്തി ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റതായും ഈ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓണാഘോഷത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കമാണ് ഈ സംഘര്‍ഷത്തിനും കാരണമായതെന്നാണ് വിവരം. എന്നാല്‍ ഏത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരാണ് ബസ് സ്റ്റാന്‍ഡില്‍ തമ്മിലടിച്ചതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിദ്യാര്‍ഥികളെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.

രണ്ടുദിവസം മുമ്പ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. പട്ടാമ്പി പോലീസ് സ്‌റ്റേഷന് സമീപത്തെ റോഡിലാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്.

Content Highlights: students clash in nilambur and attingal after onam celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented