നഗരസഭാ ശതാബ്ദിമന്ദിരത്തിനു മുകളിൽ ആത്മഹത്യാഭീഷണി മുഴക്കി നിൽക്കുന്ന വിദ്യാർഥി
ആലപ്പുഴ: നഗരസഭാ ശതാബ്ദിമന്ദിരത്തിനു മുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ ഐ.ടി.സി. വിദ്യാര്‍ഥിയെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. കാട്ടൂര്‍ സ്വദേശിയാണ് ഒന്നരമണിക്കൂര്‍നേരം നഗരവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 3.30-നാണ് ഏഴുനിലയുള്ള കെട്ടിടത്തിനുമുകളില്‍ വിദ്യാര്‍ഥി കയറിയത്. ഇതുകണ്ട മരംവെട്ടുതൊഴിലാളികള്‍ വിവരം അധികൃതരെ അറിയിച്ചു. പഠിക്കുന്ന സ്ഥാപനത്തിലുണ്ടായ വിഷയത്തില്‍ പരിഹാരം വേണമെന്നു പറഞ്ഞായിരുന്നു ഭീഷണി.
താഴെയിറക്കാന്‍ അനുനയനീക്കം നടത്തുന്നതിടെ പലഘട്ടത്തിലും ചാടുമെന്ന സ്ഥിതിയുണ്ടായി. അധ്യാപകരും സഹപാഠികളുമെത്തിയെങ്കിലും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. അഗ്‌നിരക്ഷാസേന താഴെ വലവിരിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. കെട്ടിടത്തിന്റെ മുകളിലെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വെള്ളംവേണമോയെന്നു ചോദിച്ചു. അവശനായ വിദ്യാര്‍ഥി വെള്ളംവേണമെന്നു പറഞ്ഞതോടെയാണ് രക്ഷാദൗത്യം എളുപ്പമായത്. വെള്ളം ബീമിനു മുകളില്‍വെച്ച് ശ്രദ്ധതിരിച്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബൈജുപണിക്കര്‍ വിദ്യാര്‍ഥിയെ പിടികൂടി. മറ്റു സേനാംഗങ്ങളുംചേര്‍ന്ന് വിദ്യാര്‍ഥിയെ താഴെയിറക്കി.
വിദ്യാര്‍ഥിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് പോലീസും സ്ഥലത്തെത്തിയിരുന്നു.
പി.ബി. വേണുക്കുട്ടന്‍, ആര്‍. ജയകുമാര്‍, ബൈജു പണിക്കര്‍, കെ.ആര്‍. അനില്‍കുമാര്‍, ആര്‍. രതീഷ്, വി. പ്രശാന്ത്, ശശി അഭിലാഷ്, സി.കെ. സജേഷ്, പി. രതീഷ്, കെ.ബി. ഹാഷിം, പി.എഫ്. ലോറന്‍സ്, കെ.എസ്. ആന്റണി, കെ.എസ്. ഷാജി എന്‍.എസ്. ഷൈന്‍ കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വംനല്‍കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: student suicide threat in alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..