സത്യയെ തീവണ്ടിക്കുമുന്നില്‍ തള്ളിയിട്ട് കൊല്ലാന്‍ രണ്ടു മാസംമുമ്പേ പദ്ധതിയിട്ടു, കൂസലില്ലാതെ പ്രതി


സത്യയെ ഇനി പിന്തുടര്‍ന്ന് ശല്യപ്പെടുത്തില്ലെന്ന് സതീഷ് പോലീസില്‍ എഴുതിനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സത്യയെ കൊലപ്പെടുത്തിയേ അടങ്ങൂവെന്ന് തീരുമാനിച്ചത്.

സത്യ

ചെന്നൈ: വിദ്യാര്‍ഥിനിയെ യുവാവ് തീവണ്ടിക്കുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ പദ്ധതിയിട്ടിരുന്നതായി പിടിയിലായ യുവാവ് സതീഷ് പോലീസിന് മൊഴി നല്‍കി.

സത്യയെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ സതീഷ് സംഭവത്തെ വളരെ നിസ്സാരമായാണ് വിലയിരുത്തുന്നതെന്ന് ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സത്യയും സതീഷും തമ്മില്‍ രണ്ടുവര്‍ഷത്തെ പരിചയമുണ്ട്. സതീഷ് തുടര്‍ച്ചയായി പിന്തുടര്‍ന്ന് സത്യയെ ശല്യപ്പെടുത്തിയതിനാല്‍ സത്യയുടെ മാതാപിതാക്കള്‍ അഞ്ചുമാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സതീഷിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. സത്യയെ ഇനി പിന്തുടര്‍ന്ന് ശല്യപ്പെടുത്തില്ലെന്ന് സതീഷ് പോലീസില്‍ എഴുതിനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സത്യയെ കൊലപ്പെടുത്തിയേ അടങ്ങൂവെന്ന് തീരുമാനിച്ചത്.

സത്യ കോളേജ്വിട്ട് ഉച്ചയ്ക്ക് ഒന്നരയോടെ സെയ്ന്റ്തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തുന്നത് രണ്ടുമാസത്തോളമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. വ്യാഴാഴ്ച അവസാനമായി ഒരു വട്ടംകൂടി പ്രണയാഭ്യര്‍ഥന നടത്തുകയും നിഷേധിച്ചതിനെത്തുടര്‍ന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിടുകയായിരുന്നുവെന്നും സതീഷ് പോലീസിന് മൊഴി നല്‍കി.

കേസന്വേഷണം സി.ബി.സി.ഐ.ഡി.ക്ക്

ചെന്നൈ: തീവണ്ടിക്ക്മുന്നില്‍ വിദ്യാര്‍ഥിനിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് നല്‍കിയെന്ന് ഡി.ജി.പി. ശൈലേന്ദ്രബാബു അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങളും തെളിവുകളും സി.ബി.സി.ഐ.ഡി.ക്ക് കൈമാറാന്‍ റെയില്‍വേ പോലീസിന് നിര്‍ദേശം നല്‍കി.

സത്യയുടെ വീട് സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ജീവാല്‍ സന്ദര്‍ശിച്ചു. അമ്മ രാമലക്ഷ്മിയോടും ബന്ധുക്കളോടുംകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മകളുടെയും ഭര്‍ത്താവിന്റെയും മരണം സംഭവിച്ചത് ഏത് സ്ത്രീക്കും താങ്ങാനാകാത്തതാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

സത്യയുടെ അമ്മ രാമലക്ഷ്മി രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. ആലന്തൂര്‍ രാജതെരുവിലെ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് സത്യയുടെ കുടുംബംവും സത്യയെ കൊലപ്പെടുത്തിയ സതീഷും താമസിക്കുന്നത്.

Content Highlights: student sathya murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented