ആലിംഗനം ചെയ്തശേഷം വെടിയുതിര്‍ത്തു; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി


1 min read
Read later
Print
Share

അനൂജ്, പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്നും | Photo: @News1IndiaTweet

ലഖ്‌നൗ (ഉത്തര്‍ പ്രദേശ്): നോയിഡയിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പെണ്‍സുഹൃത്തിനെ വെടിവച്ച് കൊന്നശേഷം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ശിവ് നാഡാര്‍ ക്യാംപസിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥി അനൂജ് ആണ് സുഹൃത്ത് സ്‌നേഹയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

ക്യാംപസിലെ ഡൈനിങ് ഹാളിന് പുറത്ത് വച്ച് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരം. പിന്നാലെ സ്‌നേഹയെ ആലിംഗനം ചെയ്ത ശേഷം അനൂജ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സ്‌നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൃത്യത്തിന് ശേഷം ഹോസ്റ്റലില്‍ പോയ അനൂജ് അവിടെ വച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Student Hugs Friend Then Shoots Her On Campus at Noida Kills Himself

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
girl

1 min

എ.ഐ ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 14-കാരന്‍ പിടിയില്‍

Sep 29, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


murder

1 min

ബൈക്ക് അടിച്ചുതകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; ആലുവയില്‍ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു 

Sep 29, 2023


Most Commented