ഗുണനപ്പട്ടിക ചൊല്ലിയില്ല; വിദ്യാര്‍ഥിയെ അധ്യാപകന്‍ ഡ്രില്ലിങ്‌മെഷീന്‍ കൊണ്ട് പരിക്കേല്‍പിച്ചു


Photo: Screengrab Lifology Official

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണനപ്പട്ടിക ചൊല്ലിക്കേള്‍പ്പിക്കാത്ത വിദ്യാര്‍ഥിക്കുനേരെ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് അധ്യാപകന്റെ 'ശിക്ഷാനടപടി'. ഇതേത്തുടര്‍ന്ന് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ കൈയ്ക്ക് സാരമായ പരിക്കേറ്റു. കാണ്‍പുരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകന്‍ അനൂജ് പാണ്ഡെയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍‌ഡ് ചെയ്തു.

വെള്ളിയാഴ്ച കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രാഥമിക വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.

സ്‌കൂള്‍ ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കാനായി അനൂജ് പാണ്ഡെയെ വിദ്യാഭ്യാസവകുപ്പ് പ്രത്യേകമായി നിയോഗിച്ചിരുന്നു. ലൈബ്രറിയില്‍ നില്‍ക്കുന്നതിനിടെ അതുവഴി കടന്നുപോയ വിദ്യാര്‍ഥിയെ ഇയാള്‍ സമീപത്തേക്ക് വിളിക്കുകയും ഗുണിതപ്പട്ടിക ചൊല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയ്ക്ക് പട്ടിക ചൊല്ലാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡ്രില്ലിങ് മെഷീന്‍ എടുത്തു. അവിടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി മെഷീന്റെ പ്ലഗ് വലിച്ചൂരിയെങ്കിലും അതിനുമുമ്പ് കുട്ടിയുടെ കൈക്ക് പരിക്കേറ്റിരുന്നു.

കുട്ടിയെ പേടിപ്പിക്കാന്‍ വേണ്ടി അധ്യാപകന്‍ ഡ്രില്ലിങ് മെഷീന്‍ കയ്യിലെടുത്തതാണെന്നും എന്നാല്‍ അബദ്ധത്തില്‍ സ്വിച്ച് അമര്‍ന്ന് മെഷീന്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്. മെഷീന്‍ പ്രവര്‍ത്തിക്കുന്നത് മനസിലാക്കി ഓഫ് ചെയ്യാന്‍ അധ്യാപകന്‍ തുനിയുന്നതിന്് മുമ്പ് മറ്റൊരു വിദ്യാര്‍ഥി പ്ലഗ് വലിച്ചൂരിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ഉള്ളംകൈ ഉള്‍പ്പെടെയുള്ള ഭാഗത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം അധ്യാപകര്‍ ചേര്‍ന്ന് കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്കയച്ചു. വീട്ടിലെത്തി കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും അടുത്ത ദിവസം അവര്‍ സ്‌കൂളിലെത്തി പ്രതിഷേധം അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരാതിയുണ്ട്.

Content Highlights: student fails to recite maths table, instructor uses power drill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented