വിദ്യാര്‍ഥിക്ക് നാലംഗസംഘത്തിന്റെ ക്രൂരമര്‍ദനം; വടികൊണ്ട് അടിച്ചു, തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിക്ക് ഹോസ്റ്റല്‍ മുറിയില്‍ ക്രൂരമര്‍ദനം. ഇതേ കോളേജിലെ വിദ്യാര്‍ഥികളായ മറ്റു നാലുപേരാണ് മര്‍ദിച്ചത്. അതിക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി. വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമാവരത്താണ് സംഭവം. അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ആര്‍.കെ.ആര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

അങ്കിത് എന്ന വിദ്യാര്‍ഥിയെയാണ് നാലംഗസംഘം മര്‍ദിച്ചത്. വടികളും പി.വി.സി. പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദനം. തേപ്പുപെട്ടി ചൂടാക്കി അങ്കിതിന്റെ ദേഹത്തുവെച്ച് പൊള്ളിച്ചിട്ടുണ്ടെന്നുമാണ് വിവരം.



ശരീരമാകെ പരിക്കേറ്റ അങ്കിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിക്കരുതെന്ന് അപേക്ഷിക്കുമ്പോഴും അങ്കിതിനെ അക്രമികള്‍ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. അങ്കിതിന്റെ ഷര്‍ട്ട് കീറിയ നിലയിലാണുള്ളത്. അത് അഴിച്ചുമാറ്റാനും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്.

അങ്കിതും പ്രതികളും കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്. മര്‍ദ്ദിക്കാനുള്ള കാരണം വ്യക്തമല്ല. കോളേജിനു പുറത്തുള്ള ഹോസ്റ്റലിലാണ് യുവാക്കള്‍ താമസിച്ചിരുന്നതെങ്കിലും പ്രിന്‍സിപ്പലിനെയും കോളേജ് അധികൃതരെയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Content Highlights: Student Beaten, Burnt With Iron Box By College Mates In Andhra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented