പ്രതീകാത്മക ചിത്രം/AFP
ന്യൂഡല്‍ഹി: ഗുവാഹാട്ടി വിമാനത്താവളത്തില്‍ വീല്‍ച്ചെയറിലെത്തിയ എണ്‍പതുകാരിയെ വസ്ത്രമുരിഞ്ഞ് പരിശോധനനടത്തിയ വനിതാ കോണ്‍സ്റ്റബിളിനെ സി.ഐ.എസ്.എഫ്. സസ്‌പെന്‍ഡ് ചെയ്തു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കോണ്‍സ്റ്റബിള്‍ മീരാ ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.
ഇടുപ്പെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ എണ്‍പതുകാരിക്കാണ് വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായത്. കൊച്ചുമകള്‍ക്കൊപ്പം വീല്‍ച്ചെയറിലാണ് അവര്‍ വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദിച്ചതിനെത്തുടര്‍ന്ന് വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ശരീരത്തില്‍ ഘടിപ്പിച്ച ലോഹദണ്ഡാണ് ഡിറ്റക്റ്റര്‍ ശബ്ദിക്കാന്‍ കാരണമായത്. മഹാലോയുടെ മകള്‍ ഡോളി കികോന്‍ ട്വിറ്ററിലൂടെ വിഷയം ഉയര്‍ത്തിയതോടെയാണ് വിവാദമായതും ഇടപെടലുണ്ടായതും. അമ്മയെ സംഭവം ഏറെ വിഷമിപ്പിച്ചെന്ന് അവര്‍ പറഞ്ഞു.
സംഭവത്തില്‍ മാപ്പുചോദിച്ച വിമാനത്താവള അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചട്ടപ്രകാരം മാത്രമാണ് കോണ്‍സ്റ്റബിള്‍ പ്രവര്‍ത്തിച്ചതെന്നും എങ്കിലും 80-കാരിയായ ഒരു അംഗപരിമിതയോട് അല്പംകൂടി നന്നായി പെരുമാറാമായിരുന്നെന്നും വിമാനത്താവള ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
Content Highlights: strip searching for elderly woman in guwahati airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..