രാധാകൃഷ്ണനെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു
തിരൂര്‍: ഡിവൈ.എസ്.പി. ഓഫീസിനു സമീപം തട്ടുകടയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍. തട്ടുകടക്കാരന് പച്ചാട്ടിരി അച്ചൂര് വീട്ടില്‍ രാധാകൃഷ്ണനെ(53) യാണ് കഞ്ചാവുമായി തിരൂര്‍ പോലീസ് ലൈനില്‍ വെച്ച് തിരൂര്‍ പോലീസ് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടയില്‍ കഞ്ചാവുമായി പോലീസ് രണ്ടു കോളേജ് വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. ഇവരില്‍നിന്നാണ് തട്ടുകടക്കാരനിലേക്ക് എത്തിയത്. പോലീസ് തട്ടുകടയില്‍ പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടില്ല. എന്നാല്‍ തൊട്ടടുത്തുള്ള കടയുടമയുടെ സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ ഡിക്കിയില്‍നിന്ന് 200 ഗ്രാം കഞ്ചാവിന്റെ ചെറിയ പൊതികളും 13,000 രൂപയും കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് എസ്.ഐ.മാരായ വിപിന്‍, സജേഷ് സി. ജോസ് എന്നിവര്‍ ചേര്‍ന്ന് കടയിലെത്തി കഞ്ചാവ് പിടിച്ചെടുത്തത്. തട്ടുകട പോലീസ് പൂട്ടിച്ചു. സ്കൂട്ടറും പണവും കോടതിയില്‍ ഹാജരാക്കും. രാധാകൃഷ്ണനെ ഈയിടെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.
Content Highlights: street food vendor arrested for ganja sales in tirur malappuram
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..